Asianet News MalayalamAsianet News Malayalam

'താടിക്കാരന്‍ ചില്ലറക്കാരനല്ല'; ജസ്റ്റിന്‍ വര്‍ഗീസിനെ കുറിച്ച് ലാല്‍ ജോസ്, വീഡിയോ

ജസ്റ്റിന്‍ വര്‍ഗീസിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് ലാല്‍ ജോസ് കുറിപ്പ് എഴുതിയിരിക്കുന്നത്.

film maker lal jose says about Justin Varghese
Author
Kochi, First Published Sep 13, 2021, 10:49 AM IST

നീണ്ടകാലത്തെ ഇടവേളക്ക് ശേഷം ​ഗൾഫ് പശ്ചാത്തലമ്മാക്കി സിനിമയൊരുക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മ്യാവൂ എന്ന പേരിലാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ സം​ഗീത സംവിധായകനായ ജസ്റ്റിന്‍ വര്‍ഗീസിനെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്.

ജസ്റ്റിന്‍ വര്‍ഗീസിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് ലാല്‍ ജോസ് കുറിപ്പ് എഴുതിയിരിക്കുന്നത്. ഈ താടിക്കരന്‍ ചില്ലറക്കാരനല്ലെന്ന് ഇതിനോടകം തെളയിച്ച് കഴിഞ്ഞതാണെന്ന് ലാല്‍ ജോസ് കുറിച്ചു. ബിജി പാലിന്റെ കൂടെയുണ്ടായിരുന്ന കാലം തൊട്ടെ ജസ്റ്റിന്‍ തന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും ആദ്യമായാണ് തന്റെ ചിത്രത്തിന് വേണ്ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു.

ലാല്‍ ജോസിന്റെ വാക്കുകൾ

ഈ താടിക്കാരൻ ചില്ലറകാരൻ അല്ലെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ്. ഒന്നല്ല മൂന്ന് വട്ടം. ഞണ്ടുകളുടെ നാട്ടിൽ, തണ്ണീർ മത്തൻ, ജോജി - മൂന്ന് പടത്തിന്റേയും മ്യൂസിക് ഡയറക്ടർ ജസ്റ്റിൻ വർഗ്ഗീസ് ! ജസ്റ്റിന്റെ നാലാമത്തെ പടം നമ്മുടെ മ്യാവു ബിജിബാലിന്റെ കൂടെയുണ്ടായിരുന്നകാലം തൊട്ടെ ജസ്റ്റിൻ എന്റെ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും നേരിട്ട് ഒരു ഇടപെടൽ ഇപ്പോഴാണ്.  വീഡിയോയിൽ കൂടെയുളളത് ഹൈദരാബാദുകാരൻ സുബാനി. സുബാനിക്ക് വഴങ്ങാത്ത തന്ത്രിവാദ്യങ്ങളില്ല. ബാഹുബലിയിലും മറ്റും ശബ്ദവിസ്മയം തീർത്ത സുബാനി മീട്ടുന്ന അപൂർവ്വ ഈണങ്ങൾ ജസ്റ്റിൻ മ്യാവൂവിലേക്ക് ഇണക്കിചേർക്കുന്നതിന്റെ ഒരു ചെറുക്ളിപ്പ് ഇതാ.

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മാണം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios