Asianet News MalayalamAsianet News Malayalam

'കരുത്തനായൊരു ആക്ഷൻ ഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിക്കാനായതിൽ സന്തോഷം': വിനയൻ

കയാദു ലോഹര്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ടിൽ നായികയായി എത്തുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തിയത്.

film maker vinayan facebook post about actor siju wilson Pathonpathaam Noottandu
Author
First Published Sep 8, 2022, 4:06 PM IST

ലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായെത്തിയ സിജുവിന്റെ പ്രകടനത്തെ  പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ സിജുവിനെ പ്രശംസിച്ച് കൊണ്ട് വിനയൻ പങ്കവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

സിജു വിത്സൻ തന്നെ ചുംബിക്കുന്ന ഫോട്ടോ സഹിതമാണ് വിനയൻ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കരുത്തനായ ഒരു ആക്ഷൻ ഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണെന്നും ആറാട്ടുപുഴ വേലായുധപ്പണിക്കരാകാൻ വേണ്ടി ആത്മ സമർപ്പണം ചെയ്ത സിജു ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെയെന്നും വിനയൻ കുറിക്കുന്നു. 

വിനയന്റെ വാക്കുകൾ ഇങ്ങനെ 

‍സിജു എനിക്കു തന്ന ഈ സ്നേഹചുംബനം..ഞാൻ ഏറെ സ്നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്നേഹ സമ്മാനമായി ഞാൻ കാണുന്നു, കരുത്തനായ ഒരു ആക്ഷൻ ഹീറോയെ മലയാളസിനിമയ്കു സമ്മാനിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണു ഞാൻ... ആറാട്ടുപുഴ വേലായുധപ്പണിക്കരാകാൻ വേണ്ടി ആത്മ സമർപ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ.. അതിനൊരു താങ്ങായി ഞാനുണ്ടാകും... എന്നെസ്നേഹിച്ച, നില നിർത്തിയ പ്രിയ മലയാളത്തിനും നന്ദി...

കയാദു ലോഹര്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ടിൽ നായികയായി എത്തുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തിയത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചു.  

വിനയന്‍ ഒരുക്കിയ അത്ഭുതം എങ്ങനെ? ഓണം കൊണ്ട് പോകുമോ പത്തൊമ്പതാം നൂറ്റാണ്ട്, ആദ്യ പ്രതികരണങ്ങള്‍

ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Follow Us:
Download App:
  • android
  • ios