ധീരനായ വിംഗ് കമാന്റര്‍ അഭിനന്ദൻ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. പാക്കിസ്ഥാൻ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതേ ഉള്ളൂ. നാല് മണി മുതല്‍ രാജ്യമൊട്ടാകെ ആവേശപൂര്‍വം അഭിനന്ദനായി കാത്തിരിക്കുകയുമാണ്. അഭിനന്ദനെ സ്വാഗതം ചെയ്ത് ഹിന്ദി താരങ്ങളും സാമൂഹ്യ മാധ്യമത്തിലൂടെ രംഗത്ത് എത്തി. 

യഥാര്‍ഥ ഹീറോയായ അഭിനന്ദൻ, സ്വന്തം വീട്ടിലേക്ക് സ്വാഗതം, ഭാരത് മാതാ കീ ജയ് എന്നാണ് വരുണ്‍ ധവാൻ കുറിച്ചിരിക്കുന്നത്. താങ്കളാണ് യഥാര്‍ഥ ഹീറോ. രാജ്യമൊട്ടാകെ താങ്കള്‍ക്കൊപ്പമുണ്ട്. താങ്കളുടെ നിസ്വാര്‍ഥമായ സേവനത്തിന് നന്ദി. ജയ് ഹിന്ദ് എന്ന് സിദ്ധാര്‍ഥ് മല്‍ഹോത്ര കുറിച്ചിരിക്കുന്നു. അഭിനന്ദൻ തിരിച്ചെത്തുന്നുവന്നതില്‍ വലിയ സന്തോഷത്തിലാണ്. എന്തായിരിക്കും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരം എന്ന് ആലോചിക്കാം. ഓരോ നിമിഷവും വലിയ കാലയളവായി തോന്നുന്നു. താങ്കളുടെ ധീരതയ്ക്ക് സല്യൂട്ട് അഭിനന്ദൻ എന്ന് പ്രീതി സിന്റയും എഴുതിയിരിക്കുന്നു. സ്വന്തം വീട്ടിലേക്ക് സ്വാഗതം, താങ്കളുടെ ധീരതയെയും രാജ്യത്തോടുള്ള സേവനത്തെയും സല്യൂട്ട് ചെയ്യുന്നുവെന്ന് റിതേഷ് ദേശ്മുഖ് കുറിച്ചിരിക്കുന്നു.