Asianet News MalayalamAsianet News Malayalam

'വിജയ് സേതുപതി മനുഷ്യരൂപമുള്ള മാലാഖ'; ചലച്ചിത്ര പ്രവര്‍ത്തകന്‍റെ അനുഭവ കുറിപ്പ്

പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോളിനൊപ്പം മാര്‍ക്കോണി മത്തായിയുടെ ലോക്കേഷനിലെത്തിയ അനുഭവമാണ് ജോളി ജോസഫ് വിവരിക്കുന്നത്

film worker Joly Joseph praises actor vijay sethupathi
Author
Kochi, First Published Apr 15, 2019, 6:29 PM IST

കൊച്ചി: തമിഴകത്തിന്‍റെ സ്വന്തം മക്കള്‍ സെല്‍വന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തുകയാണ്. ജയറാം നായകനാകുന്ന സനില്‍ കളത്തില്‍ ചിത്രം മാര്‍ക്കോണി മത്തായിയിലൂടെയാണ് വിജയ് സേതുപതി മലയാളത്തിലെത്തുന്നത്. അഭിനയ ജീവിതത്തിനിടെ മാനുഷിക മുഖമുള്ള നടനെന്ന പേര് സമ്പാദിക്കാന്‍ സാധിച്ച വിജയ് സേതുപതിയുടെ നന്മയെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മലയാള ചലച്ചിത്ര പ്രവര്‍ത്തകനായ ജോളി ജോസഫ്. 

പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോളിനൊപ്പം മാര്‍ക്കോണി മത്തായിയുടെ ലോക്കേഷനിലെത്തിയ അനുഭവമാണ് ജോളി ജോസഫ് വിവരിക്കുന്നത്. വെറുതെയല്ല തമിഴ്നാട് മക്കൾ , നിങ്ങളെ മക്കൾസെൽവം ആക്കിയതെന്ന് ഫേസ്ബുക്കില്‍ കുറിച്ച ജോളി വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിൻ ഭാരതി പറഞ്ഞത് അനുഭവത്തിലൂടെ ബോധ്യപ്പെട്ടെന്നും വിവരിച്ചിട്ടുണ്ട്.

ജോളി ജോസഫിന്‍റെ ഫേ്സ്ബുക്ക് കുറിപ്പ്

ഞാൻ ചെയ്യാൻ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങൾ തീർക്കാനായിരുന്നു അറിവിന്റെ നിറകുടമായ ജോൺ പോൾ സാറുമായി ഇന്ന് കറങ്ങിയത് . വിശേഷങ്ങൾ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്തു ലെനിൻ ഭാരതി സംവിധാനം ചെയ്ത '' മെർകു തുടർചി മലൈ '' ( Western Ghats) എന്ന ഗംഭീര തമിഴ് സിനിമയിലും . ആ സിനിമയുടെ  നിർമാതാവ് സാക്ഷാൽ മക്കൾ സെൽവൻ വിജയ് സേതുപതിയാണെന്ന് പലർക്കും അറിയില്ല . കഷ്ടപ്പാടിലൂടെ കയറിവന്ന നടൻ , നിർമാതാവ് , കവി , തിരക്കഥാകൃത്ത് , പിന്നണി ഗായകൻ അതിനുമപ്പുറം ഒരു നല്ല മനുഷ്യൻ എന്നറിയപ്പെടുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം '' മാർക്കോണി മത്തായി '' എന്ന മലയാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് . എന്റെ സുഹൃത്തും , മലയാള സിനിമയുടെ സ്വന്തം 'ബാദുഷ'യുമായ , കൺട്രോളർ ബാദുഷയെ വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിംഗ് നടക്കുന്നത് ഇടപ്പള്ളിയിൽ ആണെന്നറിഞ്ഞത് .. !!! പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ ,ഷൂട്ടിങ് സെറ്റിലേക്ക് ...!!
ജോൺ സാർ വന്നതറിഞ്ഞു ഓടി വന്നൂ നിർമാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടൻ , സംവിധായകൻ സനൽ കളത്തിൽ , കൺട്രോളർ ബാദുഷ , ആര്ട്ട് ഡയറക്ടർ സാലു കെ ജോർജ് , ഡാൻസ് മാസ്റ്റർ പ്രസന്ന , പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും ... കാറിൽ നിന്നിറങ്ങാൻ സമ്മതിക്കാതെ എല്ലാരും സെൽഫി എടുക്കൽ , കൈ കൊടുക്കൽ , അങ്ങിനെ പൂരം .. ഞാൻ ജോൺ സാറിന്റെ ഡ്രൈവർ മാത്രം , ഒരുത്തനും എന്നെ മൈൻഡ് ചെയ്തില്ല…ബാദുഷ ഒഴികെ ...!!!
വിഷണ്ണനായി ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ , എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നൂ വിജയ് സേതുപതി എന്ന സൂപ്പർ സ്റ്റാർ …!!! ഞാൻ ചാടിയിറങ്ങി , എന്നെ കണ്ടയുടനെ വന്നു , '' ഹെലോ സർ '' കൂടെ ഒരു ചെറു ചിരി ചേർന്ന കെട്ടിപ്പിടിത്തം , പിന്നെ നേരെ സാർ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പർസ്റ്റാർ , ജോൺ സാറെന്ന ഗുരുവിൽ ശിഷ്യപെടുന്നത് കണ്ണാലെ കൺകണ്ടു കൺകുളുർത്തു. ..! വെറുതെയല്ല തമിഴ്നാട് മക്കൾ , നിങ്ങളെ മക്കൾസെൽവം ആക്കിയത്ത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിൻ ഭാരതി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല , പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു...!!!

 

Follow Us:
Download App:
  • android
  • ios