നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് പിറന്നത്.
കൊച്ചി: മകന് ഇടാനുള്ള പേര് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍. കുഞ്ഞിന്‍റെ പേരെന്ത് എന്നുള്ള സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് വിരാമം കുറിച്ചാണ് ഒരു അവാര്‍ഡ് നിശയില്‍ കുഞ്ചാക്കോ ബോബന്‍റെ വെളിപ്പെടുത്തല്‍. ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് നിശയില്‍ യേശുദാസിനോടാണ് ചാക്കോച്ചന്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്.
നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. ആണ്‍കുഞ്ഞ് പിറന്ന വിവരം കുഞ്ചാക്കോ ബോബന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.
അവാര്‍ഡ് നിശയില്‍ അവതാരകനായിട്ടായിരുന്നു കുഞ്ചാക്കോ ബോബന്‍. പുരസ്‌കാരം സ്വീകരിക്കാനായി വേദിയിലെത്തിയപ്പോള്‍ യേശുദാസ് അച്ഛനായതില്‍ കുഞ്ചാക്കോ ബോബനെ അഭിനന്ദിക്കുകയും കുഞ്ഞിന്റെ പേര് ചോദിക്കുകയുമായിരുന്നു. തന്‍റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു ഇതിന് കുഞ്ചാക്കോ ബോബന്‍റെ മറുപടി.
കുഞ്ചാക്കോ ബോബന്‍റെ അച്ഛന്റെ പേരും ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചിട്ടാണ് അദ്ദേഹം തന്‍റെ മകന് കുഞ്ചാക്കോ ബോബന്‍ എന്ന് പേരിട്ടത്.
