ചിരഞ്ജീവി നായകനാകുന്ന പുതിയ ചരിത്ര സിനിമയാണ് സായ് റാ നരസിംഹ റെഡ്ഡി. തീപിടുത്തെ തുടര്‍ന്ന് ചിത്രത്തിന്റെ സെറ്റിന് നാശനഷ്‍ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ചിരഞ്ജീവിയുടെ ഫാം ഹൌസിലാണ് തീപിടുത്തമുണ്ടായത്. തെലങ്കാനയിലെ രങ്ക റെഡ്ഡി ജില്ലിയിലാണ് സംഭവം.

എന്തെങ്കിലും അത്യാഹിതങ്ങളോ ആര്‍ക്കെങ്കിലും പരുക്കുള്ളതായോ റിപ്പോര്‍ട്ടില്ല. ചിരഞ്ജീവിയുടെ ഫാം ഹൌസില്‍ വലിയ പുക ഉയരുന്നതു കണ്ട് അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. തീപിടിക്കാനുണ്ടായ കാരണം ഇതുവരെ അറിവായിട്ടില്ല. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിക്കുന്നത്. ചിസെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക.