വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ബിജു മേനോനും  ജിബു ജേക്കബും ഒന്നിക്കുന്ന 'ആദ്യരാത്രി' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്  പോസ്റ്റര്‍ പുറത്തുവിട്ടു. വട്ടക്കായലിന്‍റെ  കുഞ്ഞോളങ്ങള്‍ തഴുകുന്ന 'മുല്ലക്കര ' എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു' എന്നു പറഞ്ഞുകൊണ്ടാണ്  സംവിധായകന്‍ ജിബു ജേക്കബ് ഫസ്റ്റ് ലുക്ക്  പുറത്തുവിട്ടത്.

മനോജ് ഗിന്നസ്, അജു വര്‍ഗ്ഗീസ്, വിജയരാഘവന്‍, ബിജു സോപാനം, സ്‌നേഹ, വീണ നായര്‍, ശോഭ, സ്റ്റെല്ല, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സാധിഖ് കബീര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ  സംഗീതം ഒരുക്കുന്നത്  ബിജിപാലാണ് .സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത് . വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ബിജു മേനോനും ജിബു ജേക്കബും. തിയേറ്ററുകളില്‍ വലിയ വിജയമായ  ചിത്രം ബിജു മേനോന്‍റെ കരിയറിലും വഴിത്തിരിവുണ്ടാക്കിയിരുന്നു.