കൊല്ലം: ഏഷ്യനെറ്റ് ന്യൂസിലെ ജനപ്രിയ ആക്ഷേപഹസ്യ പരിപാടി 'മുന്‍ഷിയില്‍' ആദ്യമായി മുന്‍ഷിയുടെ വേഷം ചെയ്ത കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു. കൊല്ലം പരവൂര്‍ സ്വദേശിയാണ്. മുന്‍ഷിയില്‍ ഇദ്ദേഹം പത്ത് വര്‍ഷത്തോളം മുന്‍ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ശേഷം മുന്‍ഷിയോട് ഇദ്ദേഹം വിടപറയുകയായിരുന്നു.

20 വര്‍ഷത്തോളമായി ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം ചെയ്യുന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് പരിപാടിയാണ് മുന്‍ഷി. ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷന്‍ പരിപാടി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം നേടിയ പരിപാടിയാണ് മുന്‍ഷി.