Asianet News MalayalamAsianet News Malayalam

മലയാളത്തിലെ ആദ്യ ഓണ്‍ലൈൻ റിലീസ്; 'സൂഫിയും സുജാതയും' നാളെ ആമസോണ്‍ പ്രൈമില്‍

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈൻ റിലീസ് നാളെ. ജയസൂര്യയുടെ സൂഫിയും സുജാതയും രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആകും

First Online Release in Malayalam Sufi and Sujata on Amazon Prime today
Author
Kerala, First Published Jul 2, 2020, 7:24 AM IST

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈൻ റിലീസ് നാളെ. ജയസൂര്യയുടെ സൂഫിയും സുജാതയും രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആകും. ഒട്ടേറെ വിവാദങ്ങള്‍ പിന്നിട്ടാണ് സിനിമ, പ്രേക്ഷകരിലേക്കെത്തുന്നത്.

തിയേറ്ററുകളിലെ നിറഞ്ഞ കയ്യടിയിലേക്കല്ല. പകരം വിരല്‍ത്തുമ്പിലെ മൊബൈലിലേക്ക് സൂഫിയും സുജാതയും എത്തുകയാണ്. രാത്രി 12 മണിക്ക്. മലയാളത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഓണ്‍ലൈനായി റിലീസ് ചെയ്യുന്നത്. 

വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരൻ തുടങ്ങിയവരും അഭിനയിക്കുന്നു. നരണിപ്പുഴ ഷാനവാസാണ് സംവിധാനം. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും.

സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈൻ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബു.

Follow Us:
Download App:
  • android
  • ios