ടൊവീനോ തോമസ് നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ഫോറന്‍സികിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. ഇന്ന് (7) വൈകിട്ട് ഏഴ് മണിക്കാണ് പ്രദര്‍ശനം. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്‍ത ചിത്രം തീയേറ്ററുകളിലെത്തിയത് ഫെബ്രുവരി 28ന് ആയിരുന്നു. 'സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍' എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഫോറന്‍സിക്. സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്‍റെ ടാഗ് ലൈന്‍. മംമ്ത മോഹന്‍ദാസ് ആണ് നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റോബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ്. സംഗീതം ജേക്‍സ് ബിജോയ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.