‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ തിരുവോണത്തിന് തിയറ്ററുകളിൽ; ഗ്യാങ്സ്റ്റർ ലോകവും സങ്കീർണമായ ബന്ധങ്ങളും വമ്പൻ ആക്ഷനും നിറഞ്ഞ സിനിമാനുഭവവുമായി ഗീതു മോഹൻദാസ് എത്തുന്നു

അധികാരത്തിനും അതിജീവനത്തിനുമിടയിൽ ബന്ധങ്ങളും പോരാട്ടങ്ങളും നിർണായകമാകുന്ന ഒരു ലോകത്തേക്ക് ‘ടോക്സിക്’ പ്രേക്ഷകരെ ക്ഷണിക്കുന്നു. മലയാള സിനിമയിൽ സ്വന്തമായൊരു ഇടം നേടിയ സംവിധായിക ഗീതു മോഹൻദാസ് റോക്കിം​ഗ് സ്റ്റാർ യഷിനെ നായകനാക്കി ഒരുക്കുന്ന, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ഈ തിരുവോണത്തിന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ തിയറ്റർ റിലീസിന് വൻ പ്രതീക്ഷയാണ് നിലനിൽക്കുന്നത്.

ക്രൈം, അധികാരം, ആഗ്രഹങ്ങൾ എന്നിവ നിറഞ്ഞ വിശാലമായ ലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ടോക്സിക്’, ആക്ഷനും ഡ്രാമയും സങ്കീർണമായ മാനുഷിക ബന്ധങ്ങളും കോർത്തിണക്കുന്ന കഥയാണ് പറയുന്നത്. അധികാരത്തിന്റെയും അതിജീവനത്തിന്റെയും നിയമങ്ങൾ നിർണയിക്കുന്ന ഈ ലോകത്തിന്റെ കേന്ദ്രസ്ഥാനത്ത് യഷ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളായ റായയും ടിക്കറ്റും എത്തുന്നു. ചിത്രത്തിന്റെ വമ്പൻ ലോകത്തിന് രണ്ട് വ്യത്യസ്ത മാനങ്ങൾ നൽകുന്ന കഥാപാത്രങ്ങളായാണ് യഷ് ഇരുവരെയും അവതരിപ്പിക്കുന്നത്. അധികാരം കൈമാറി വരുന്ന അപകടകരമായ ഒരു ലോകത്തിലൂടെയാണ് കഥ മുന്നേറുന്നത്. ബന്ധങ്ങളും സംഘർഷങ്ങളും ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളാകുന്നു. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവയെല്ലാം ഇവിടെ പരസ്പരം ഇഴചേർന്നിരിക്കുന്നു. വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേർതിരിക്കാനാകാത്ത ഒരു ലോകമാണ് ‘ടോക്സിക്’ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ആകർഷണം അതിന്റെ സ്കെയിലിൽ മാത്രം ഒതുങ്ങുന്നതല്ല. കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഗീതു മോഹൻദാസ് സൃഷ്ടിച്ചിട്ടുള്ള വ്യത്യസ്തമായ ലോകവും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. തന്റെ സിനിമകളിലൂടെ തീവ്രമായ വ്യക്തികഥകളും വ്യത്യസ്തമായ കഥാശൈലിയും അവതരിപ്പിച്ചിട്ടുള്ള ഗീതു, ‘ടോക്സിക്കി’ലൂടെ കൂടുതൽ വിശാലമായ ഒരു ക്യാൻവാസിലേക്ക് കടക്കുകയാണ്. കഥാപാത്രങ്ങളുടെ ആഴവും മാനുഷിക വികാരങ്ങളും നിലനിർത്തിക്കൊണ്ട്, ആക്ഷനും ആകാംക്ഷയും ദൃശ്യവിസ്മയവും നിറഞ്ഞ ഒരു വമ്പൻ ഗ്യാങ്സ്റ്റർ ഡ്രാമയാണ് ഗീതു ഒരുക്കുന്നത്. മലയാള സിനിമയിൽ നിന്ന് ലോക സിനിമാ ക്യാൻവാസിലേക്കുള്ള ഗീതു മോഹൻദാസിന്റെ യാത്രയിലെ നിർണായക ചുവടുവെപ്പാണ് ‘ടോക്സിക്’. മലയാള സിനിമയിലൂടെ സ്വന്തമായൊരു സർഗാത്മക ഇടം രൂപപ്പെടുത്തിയ ഗീതു, അതേ വ്യത്യസ്തമായ കാഴ്ചപ്പാടുമായി ഇത്തവണ വലിയൊരു പ്രൊഡക്ഷന്റെ ഭാഗമാകുകയാണ്. ഗീതുവിന്റെ വ്യത്യസ്തമായ ഫിലിംമേക്കിങ് സെൻസിബിലിറ്റിയും യഷിന്റെ ശക്തമായ സ്ക്രീൻ പ്രസൻസും ഒന്നിക്കുമ്പോൾ, കഥാപാത്രങ്ങളുടെ ആഴവും വമ്പൻ സിനിമാറ്റിക് സ്കെയിലും ഒരുപോലെ ചേരുന്ന അനുഭവമാണ് ‘ടോക്സിക്’ സമ്മാനിക്കുന്നത്.

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. റായയെയും ടിക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള സങ്കീർണമായ ലോകത്തിന് കൂടുതൽ തലങ്ങൾ നൽകുന്നതാണ് ഇവരുടെ കഥാപാത്രങ്ങൾ. വിശാലമായ ഗ്യാങ്സ്റ്റർ ലോകം, വൈകാരികമായി തീവ്രമായ ബന്ധങ്ങൾ, സംഘർഷങ്ങൾ, വമ്പൻ ആക്ഷൻ രംഗങ്ങൾ എന്നിവയുമായി ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ഈ തിരുവോണത്തിന് പ്രേക്ഷകർക്ക് ഒരു ഇമ്മേഴ്സീവ് തിയറ്റർ അനുഭവം സമ്മാനിക്കാനൊരുങ്ങുകയാണ്. കേരള മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming