ജി വി പ്രകാശ്‍കുമാര്‍ നായകനാകുന്ന പുതിയ സിനിമയ്‍ക്ക് പേരിട്ടു.

നടനായും സംഗീത സംവിധായകനായും പ്രേക്ഷകപ്രീതി നേടിയ താരമാണ് ജി വി പ്രകാശ്‍കുമാര്‍. ഒട്ടേറെ സിനിമകളാണ് ജി വി പ്രകാശ്‍കുമാറിന്റേതായി റിലീസിന് കാത്തിരിക്കുന്നത്. കൊവിഡ് കാരണമാണ് പല സിനിമകളും റിലീസ് വൈകുന്നത്. ഇപോഴിതാ ജി വി പ്രകാശ്‍കുമാറിന്റെ പുതിയൊരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുന്നു.

സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജി വി പ്രകാശ്‍കുമാര്‍ നായകനാകുന്നത്. ഇടിമുഴക്കം എന്നാണ് പേര്. ഗായത്രിയാണ് സിനിമയിലെ നായിക. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കലൈമകൻ മുബാറക്ക് ആണ് സിനിമ നിര്‍മിക്കുന്നത്.

നൂറ് ശതമാനം കാതല്‍ ആണ് ജി വി പ്രകാശ് കുമാറിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത സിനിമ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.