Asianet News MalayalamAsianet News Malayalam

'ദസറയിലെ വേഷം സ്വീകരിക്കാനായില്ല', കാരണവും പറഞ്ഞ് ജി വി പ്രകാശ് കുമാര്‍

ദസറയിലെ വേഷം നിരസിച്ചിരുന്നു എന്നും പറയുകയാണ് പ്രകാശ് കുമാര്‍.

G V Prakash Kumar says rejected Nanis hit Telugu film Dasara hrk
Author
First Published Apr 9, 2024, 6:03 PM IST

നടനായും തിളങ്ങുകയാണ് തെന്നിന്ത്യൻ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാര്‍. വമ്പൻ ഹിറ്റായ ഒരു തെലുങ്ക് ചിത്രം നിരസിച്ചത് പ്രകാശ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. നാനി നായകനായ ദസറ എന്ന ചിത്രത്തിലെ വേഷം സ്വീകരിക്കാതിരുന്നത് ചര്‍ച്ചയായും മാറി. ദസറയില്‍ ദീക്ഷിത് ചെയ്‍ത വേഷം എന്തുകൊണ്ടാണ് സ്വീകരിക്കാതിരുന്നതെന്നും പ്രകാശ് കുമാര്‍ വ്യക്തമാക്കുന്നു.

ദസറയില്‍ ദീക്ഷിത് ചെയ്‍ത വേഷം തനിക്ക് ലഭിച്ചതായിരുന്നുവെന്ന് പ്രകാശ് കുമാര്‍ വെളിപ്പെടുത്തുന്നു. ആ അവസരം എനിക്ക് ഉപയോഗിക്കാനായില്ല. ഡേറ്റ് പ്രശ്‍നമായതിനാലാണ് ഓഫര്‍ നിരസിച്ചത്. എന്തായാലും ഇനി തെലുങ്കില്‍ നിന്നുള്ള സിനിമകളും ചെയ്യുമെന്നും പ്രകാശ് കുമാര്‍ വ്യക്തമാക്കി.

ജി വി പ്രകാശ് കുമാറിന്റതായി ഒടുവില്‍ എത്തിയത് കല്‍വനാണ്. സംവിധായകൻ പി വി ശങ്കറിന്റെ ചിത്രത്തില്‍ ഭാരതി രാജ, ഇവാന, ധീന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ജി വി പ്രകാശ് കുമാര്‍ചിത്രത്തിന്റെ ഛായാഗ്രാഹണവും പി വി ശങ്കറാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുമ്പോള്‍ കല്‍വന്റെ ആര്‍ട് എൻ കെ രാഹുലാണ് നിര്‍വഹിച്ചത്.

ജി വി പ്രകാശ്‍ കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമി ആണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനി. എൻ ആര്‍ രഘുനന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More: ഒടുവില്‍ 2018ഉം വീണു, കേരള കളക്ഷനിലും ഇനി ആ റെക്കോര്‍ഡ് ആടുജീവിതത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios