സംഗീത സംവിധായകനായി സിനിമയില്‍ തിളങ്ങിയാണ് ജി വി പ്രകാശ് ആദ്യം ശ്രദ്ധേയനാകുന്നത്. പക്ഷേ പിന്നീട് നിരവധി സിനിമകളില്‍ നായകനായി കയ്യടി നേടി. ആയിരം ജൻമങ്ങള്‍ ഉള്‍പ്പടെയുള്ള സിനിമ ഒരുങ്ങുന്നുമുണ്ട്. അതേസമയം സംഗീത സംവിധാനത്തിലും സജീവമാണ് ജി വി പ്രകാശ്. സൂര്യ നായകനാകുന്ന പുതിയ സിനിമയ്‍ക്കും സംഗീതം നല്‍കുന്നത് ജി വി പ്രകാശ് ആണ്.

സൂരരൈ പൊട്രു എന്ന സിനിമയ്‍ക്ക് വേണ്ടിയാണ് സൂര്യയും ജി വി പ്രകാശും കൈകോര്‍ക്കുന്നത്.  ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും വ്യവസായിയുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സൂരരൈ പൊട്രു. എയര്‍ ഡെക്കാണിന്റെ സ്ഥാപകനാണ് ജി ആര്‍ ഗോപിനാഥ്. ഇന്ത്യൻ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ജി ആര്‍ ഗോപിനാഥ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്. ജി ആര്‍ ഗോപിനാഥിന്റെ ജീവിതം സിനിമയായി ഒരുക്കുന്ന സുധ കൊങ്ങര പ്രസാദ് ആണ്.  അപര്‍ണ ബാലമുരളിയാണ് നായിക.