രണ്ട് തലമുറയിൽ നിന്നുള്ള അഞ്ച് പാട്ടുകാർ ആണ് ഒരു  ഗാനമാലയ്‍ക്കായി ഒത്തുചേര്‍ന്നിരിക്കുന്നത്. 

ഗായിക രാധികാ തിലക് ഓര്‍മയായിട്ട് ഇന്നേയ്‍ക്ക് ആറ് വര്‍ഷം. 2015 സെപ്‍റ്റംബര്‍ 10ന് ആണ് രാധിക തിലക് അന്തരിച്ചത്. ഓര്‍മദിനത്തില്‍ ഒട്ടേറെ പേരാണ് രാധിക തിലകിന് ആദരവുമായി എത്തിയത്. രാധിക തിലകിന്റെ ഓര്‍മ ദിവസത്തില്‍ ഒരു ഗാനമാലയുമായിട്ടാണ് ഗായകൻ വേണുഗോപാലും സംഘവും ആദരവുമായി എത്തിയത്.

YouTube video player

ജി വേണുഗോപാലിന്റെ കുറിപ്പ്

ഇന്ന് രാധികയുടെ (രാധിക തിലക്) ആറാം ചരമവാർഷികം. ഞങ്ങളുടെ സംഗീതകുടുംബത്തിലെ രണ്ട് തലമുറയിൽ നിന്നുള്ള അഞ്ച് പാട്ടുകാർ ആദ്യമായി ഒരു വേദിയിൽ ഒത്ത് ചേരുന്നു. മുപ്പതിലേറെ വർഷങ്ങൾക്ക് മുൻപ് ഞാനും സുജാതയും, രാധികയും പാടി മലയാള സിനിമാ സംഗീതത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഏതാനും ഗാനങ്ങളാണ് ഈ ഗാനമാലയിൽ കോർത്തിണക്കിയിട്ടുള്ളത്. ഈ സംഗീത സംഭാവന ഞങ്ങളുടെ പ്രിയപ്പെട്ട അനുജത്തി രാധികയുടെ ഓർമ്മകൾക്ക് മുൻപിൽ സമർപ്പിക്കുന്നു. എന്നോടും സുജാതയോടുമൊപ്പം ഞങ്ങളുടെ അടുത്ത തലമുറയിലെ പാട്ടുകാർ, ശ്വേത മോഹൻ, അരവിന്ദ് വേണുഗോപാൽ, ദേവിക സുരേഷ് എന്നിവരും ചേരുന്നു.

ഹൃദയവേണു ക്രിയേഷൻസാണ് ഈ വീഡിയോ റിലീസ് ചെയ്‍തത്.