കര്‍ണാടിക് സംഗീതജ്ഞയായി അഭിനയിച്ച് നിത്യാ മേനോൻ.
നിത്യാ മേനോൻ കര്‍ണാടിക് സംഗീതജ്ഞയായി അഭിനയിക്കുന്നു. ഗമനം എന്ന സിനിമയിലാണ് നിത്യാ മേനോൻ കര്‍ണാടിക് സംഗീജ്ഞയായി അഭിനയിക്കുന്നത്.
സുജന റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശൈലപുത്രി ദേവി എന്നാണ് നിത്യാ മേനോന്റെ കഥാപാത്രത്തിന്റെ പേര്. അതിഥി കഥാപാത്രമായിരിക്കും ഇത്. ശ്രിയ ശരണാണ് നായിക. ഗണൻ ശേഖര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഗമനം എന്ന ചിത്രം.
