മികച്ച പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി ചിത്രം ഗാന ഗന്ധർവ്വൻ. നീണ്ട ഇടവേളയ്ക്ക് ശേഷം ചിത്രത്തിനായി ഉണ്ണി മേനോൻ ആലപിച്ച  ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

വീഥിയിൽ മൺ വീഥിയിൽ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ്.

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ    മമ്മൂട്ടി അവതരിപ്പിക്കുന്നത്.രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പനും. എഡിറ്റിംഗ് ലിജോ പോളും നിർവഹിച്ചിരിക്കുന്നു.