നടിയായി തിളങ്ങാൻ വീണ്ടും ഗൗതമി നായര്‍.

സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ഗൗതമി നായര്‍. ഇപോഴിതാ ഒരു ഇടവേള കഴിഞ്ഞ് അഭിനയരംഗത്തേയ്‍ക്ക് മടങ്ങിയെത്തുകയാണ് ഗൗതമി നായര്‍. മേരി ആവാസ് സുനോ എന്ന സിനിമയിലാണ് ഗൗതമി നായര്‍ അഭിനയിക്കുന്നത്. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. തന്റെ ഭര്‍ത്താവ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയ്‍ക്ക് വേണ്ടിയും അടുത്തിടെ ഗൗതമി നായര്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമയും ഉടൻ റീലീസ് ചെയ്യുമെന്നാണ് വാര്‍ത്ത.

മഞ്‍ജു വാര്യരാണ് മേരി ആവാസ് സുനോയിലെ പ്രധാന ഒരു കഥാപാത്രം ചെയ്യുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയാണ് നായകൻ. ശിവദയാണ് സിനിമയിലെ മറ്റൊരു നായിക. ജോണി ആന്റണി, സുധീർ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്‍മീരിലുമാണ് ഷൂട്ടിങ്. എഡിറ്റർ ബിജിത് ബാലയാണ്യ

ഡി ഒ പി നൗഷാദ് ഷെരീഫ്.

സംഗീതം എം ജയചന്ദ്രൻ, വരികൾ ബി കെ ഹരി നാരായണൻ, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ , ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്.