Asianet News MalayalamAsianet News Malayalam

'സങ്കല്‍പ്പിക്കാൻ പോലും കഴിയാത്തതാണ് സംഭവിച്ചത്', ഇപ്പോള്‍ നെഗറ്റീവ് ആയെന്നും ഗൗതമി നായര്‍

കൊവിഡ് വന്നതിനെ കുറിച്ചാണ് നടി ഗൗതമി നായര്‍ പറയുന്നത്.

Gautami Nair tested covid negative
Author
Kochi, First Published Oct 8, 2020, 5:55 PM IST

കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ ഉയരുകയാണ്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത് സംഭവിച്ചുവെന്നാണ് തനിക്ക് കൊവിഡ് വന്നതിനെ കുറിച്ച് നടി ഗൗതമി നായര്‍ പറയുന്നത്. കൊവിഡ് രോഗത്തിന്റെ ബുദ്ധിമുട്ടുകളാണ് ഗൗതമി നായര്‍ പറയുന്നത്. നെഗറ്റീവ് ആയെന്നും 21 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഗൗതമി നായര്‍ പറയുന്നു. ഗൗതമി നായര്‍ തന്നെ ഷെയര്‍ ചെയ്‍ത കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ പരിശോധന നടത്തണമെന്നും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ പരിശോധന നടത്തണമെന്നും ഗൗതമി നായര്‍ പറയുന്നു.

അങ്ങനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത് സംഭവിച്ചു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ നെഗറ്റീവ് ആയി, എന്റെ 21 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. എന്റെ സഹോദരിയെയും കോവിഡ് ബാധിച്ചിരുന്നു.</p>
എനിക്ക് ആദ്യം പറയാനുള്ളത് ഹെല്‍ത്ത് സെന്ററുകളിലെ നഴ്‌സുമാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും കുറിച്ചാണ്. ഞങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് അറിയാനും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും അവര്‍ എന്നും വിളിച്ചുകൊണ്ടിരുന്നുവെന്നും ഗൗതമി നായര്‍ പറയുന്നു.

ഞങ്ങള്‍ക്ക് കഠിനമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് പേര്‍ക്കും കടുത്ത തലവേദന ഉണ്ടായിരുന്നു, മൈഗ്രെയ്‌നൊക്കെ പോലെ. സഹപ്രവര്‍ത്തകയ്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രൈമറി കോണ്‍ടാക്റ്റ് പട്ടികയില്‍ എന്നെ ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പോലും അറിയുമായിരുന്നില്ല. എങ്കില്‍ ഞാന്‍ കാരണം എത്ര പേരിലേക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ.

അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ പരിശോധന നടത്തുകയെന്നും ഗൗതമി നായര്‍ പറയുന്നു. നമ്മുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കാതിരിക്കുകയെന്നും ഗൗതമി നായര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios