തമിഴകത്തെ യുവ നടൻ ഗൗതം കാര്‍ത്തിക്കിന്റെ മൊബൈല്‍ ചിലര്‍ തട്ടിപ്പറിച്ചതായി പരാതി. ഗൗതം കാര്‍ത്തിക് സൈക്കിളില്‍ സഞ്ചരിക്കവേയാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു ഗൗതം കാര്‍ത്തിക്കിന് മൊബൈല്‍ നഷ്‍ടമായത്. തുടര്‍ന്ന് ഗൗതം കാര്‍ത്തിക് പൊലീസില്‍ പരാതി നല്‍കി. പൊലീസ് പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസിവി ടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്.

ഏകദേശം 5.30ഓട് കൂടി ചെന്നൈ ടിടികെ റോഡില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു ഗൗതം കാര്‍ത്തിക്. സൈക്കിളിന്റെ ഹാൻഡ് ബാറില്‍ മൊബൈല്‍ ഘടിപ്പിച്ചിരുന്നു. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ഗൗതം കാര്‍ത്തിക്കിന്റെ മൊബൈല്‍ ചില തട്ടിപ്പറിക്കുകയായിരുന്നു. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് മൊബൈല്‍ തട്ടിപ്പറിച്ചത്. വേണ്ട രേഖകള്‍ സഹിതം ഗൗതം കാര്‍ത്തിക് പൊലീസില്‍ പരാതി നല്‍കി. സൈക്കിളില്‍ യാത്ര ചെയ്യുന്ന പലരും ഇത്തരം സംഭവങ്ങള്‍ നേരിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

കടല്‍ എന്ന ചിത്രത്തിലൂടെ നായകനായ നടനാണ് ഗൗതം കാര്‍ത്തിക്.

നടൻ കാര്‍ത്തിക്കിന്റെ മകനായ ഗൗതം കാര്‍ത്തിക് എഴില്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും നായകനാകും.