ഗൗതം വാസുദേവ് മേനോന്റെ പുതിയ സിനിമയും റിലീസിന്.
ഗൗതം വാസുദേവ് മേനോന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'വെന്തു തനിന്തതു കാട്' ആണ്. ചിമ്പു ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ഗൗതം വാസുദേവ് മേനോന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വാര്‍ത്തകളാണ് പുറത്തുവരുന്നത്.
'ജോഷ്വാ ഇമൈ പോല്‍ കാക' എന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോന്റേതായി ഇനി റിലീസ് ചെയ്യുക. 10-2 സ്റ്റണ്ട് സീക്വൻസുകളുള്ള ചിത്രം ആണ് ഇതെന്ന് നിര്‍മാതാവ് ഇഷാരി കെ ഗണേഷ് പറയുന്നു. നവംബറില്‍ ആയിരിക്കും മിക്കവാറും ചിത്രം റിലീസ് ചെയ്യുക. ഇനി റിലീസ് മാറ്റിവയ്‍ക്കില്ല എന്നും ഇഷാരി ഗണേഷ് പറഞ്ഞു. ആക്ഷൻ ത്രില്ലറാണ് ഇത്. വരുണ്‍ നായകനാവുന്ന ചിത്രത്തില്‍ കൃഷ്‍ണ, റാഹെയ് എന്നിവരാണ് നായികമാരാവുന്നത്. ഗൗതം മേനോന്‍റെത് തന്നെയാണ് ചിത്രത്തിന്‍റെ രചന. ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്ക് എത്തുന്ന വിഐപി ആയ ഒരു സ്ത്രീയുടെ അംഗരക്ഷകനാണ് വരുണിന്‍റെ നായക കഥാപാത്രം. മന്‍സൂര്‍ അലി ഖാന്‍, വിചിത്ര, ദിവ്യദര്‍ശിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം എസ് ആര്‍ കതിര്‍, എഡിറ്റിംഗ് ആന്‍റണി, സംഗീതം കാര്‍ത്തിക്, കലാസംവിധാനം കുമാര്‍ ഗംഗപ്പന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സംഘട്ടന സംവിധാനം യാന്നിക് ബെന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അശ്വിന്‍ കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍.
ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലുമാണ്ണ് ചിമ്പു 'വെന്തു തനന്തതു കാടില്‍' അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. 'വെന്തു തനിന്തതു കാട്' എന്ന ചിത്രം ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം ചെയ്‍തത്. ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുമ്പോള്‍ ചിത്രം മോശമാകില്ല എന്ന പ്രതീക്ഷ നിറവേറ്റിയിരിക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.
ചിമ്പുവിന്റേതായി ഇതിനു മുമ്പ് റിലീസായ ചിത്രം 'മഹാ' ആണ്. ഹന്‍സിക മൊട്‍വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.
Read More : ഇത് 'ക്യാപ്റ്റൻ മില്ലെറി'ലെ ലുക്കോ?, ധനുഷിന്റെ ഫോട്ടോ പങ്കുവെച്ച് സംവിധായകനും
