ആരായിരിക്കും ലിയോയില്‍ വിജയ്?, സെറ്റിലെ ഫോട്ടോ പുറത്ത്. 

വിജയ് മാത്രമല്ല ഒട്ടേറെ വമ്പൻ താരങ്ങള്‍ ലിയോയിലുണ്ട്. ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കുന്ന ചിത്രം ലിയോ ചര്‍ച്ചകളില്‍ നിറയുകയുമാണ്. ഒക്ടോബര്‍ 19നാണ് ലിയോയുടെ റിലീസ്. ലിയോയിലെ പ്രധാനപ്പെട്ട ഒരു താരത്തിന്റെ കഥാപാത്രം എന്തെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍.

സംവിധായകൻ ഗൗതം വാസുദേവ് മേനോനും വിജയ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട് എന്ന് പ്രഖ്യാപനം തൊട്ടേ വാര്‍ത്തകളിലുണ്ടായിരുന്നു. വിജയ്‍യുടെ ലിയോയുടെ സെറ്റില്‍ നിന്നുള്ള ഫോട്ടോ ലീക്കായിരിക്കുകയാണ് ഇപ്പോള്‍. ഗൗതം വാസുദേവ് മേനോൻ പൊലീസുകാരനായിട്ടാണ് ഫോട്ടോയില്‍ ഉള്ളത്. ഗൗതം പൊലീസുകാരനായി ലിയോയിലെത്തുമ്പോള്‍ വിജയ്‍യുടെ കഥാപാത്രം എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍.

Scroll to load tweet…

ലിയോ എന്ന ടൈറ്റില്‍ റോളില്‍ തന്നെയാണ് വിജയ്‍ എത്തുന്നതെങ്കിലും ലോകേഷ് കനകരാജ് ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രക്തച്ചൊരിച്ചിലിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററുകളില്‍ നിന്നുള്ള കഥാപാത്രത്തിന്റെ സൂചനകളില്‍ നിന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നതും ചര്‍ച്ചയായതും ലിയോയിലെ നായകനായ വിജയ് മാഫിയ തലവനായിരിക്കും എന്ന നിലയിലാണ്. സഞ്‍ജയ് ദത്തും അര്‍ജുനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. അര്‍ജുൻ ഹരോള്‍ഡ് ദാസായി എത്തുമ്പോള്‍ ചിത്രത്തില്‍ സഞ്‍ജയ് ദത്ത് ആന്റണി ദാസ് ആണ്.

ലിയോയില്‍ തൃഷയാണ് വിജയ്‍യുടെ നായിക. വിജയ്‍യുടെ നായികയായി തൃഷയെത്തുന്നത് 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ട്. ഇരുവരും നായികയും നായകനുമായെത്തിയ മിക്ക ചിത്രങ്ങളും ഹിറ്റാണ് എന്നതും ലിയോയിലെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു, മിസ്‍കിൻ, ബാബു ആന്റണി, മാത്യു തോമസ്, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, അഭിരാമി വെങ്കടാചലം, ജാഫര്‍ സാദിഖ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വിജയ്‍യ‍്‍ക്കും തൃഷയ്‍ക്കും ഒപ്പം ലിയോയില്‍ വേഷമിടുന്നു.

Read More: നയൻതാരയ്‍ക്ക് പിന്നാലെ സായ് പല്ലവിയും, ബോളിവുഡില്‍ ഇനി തെന്നിന്ത്യൻ നടിമാരുടെ കാലം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക