നീരജ് മാധവിനൊപ്പം ഒരു നാനോ കാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഗൗതമന്റെ രഥം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഗൗതമനായി നീരജ് എത്തുമ്പോള്‍ 'രഥ'മായി ഈ നാനോ കാറും സ്‌ക്രീനില്‍ എത്തുന്നു. 'രഥം' തെളിച്ച് മുന്നേറുന്ന ഗൗതമനെയും കുടുംബത്തെയും കൂട്ടുകാരെയും ഉള്‍പ്പെടുത്തിയതാണ് ഫസ്റ്റ് ലുക്ക്.

നവാഗതനായ ആനന്ദ് മേനോന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ ആണ് നിര്‍മ്മാണം. രണ്‍ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോദ് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണേന്ദു, സാദ്ദിഖ് റഹിം, നാദിയ തുടങ്ങിയ  പുതുമുഖങ്ങളും അണിനിരക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. സംഗീതം നവാഗതനായ അങ്കിത് മേനോന്‍. ജനുവരിയില്‍ തീയേറ്ററുകളിലെത്തും.