അടുത്തിടെയാണ് ഗംഗ വിഷ്‍ണുവുമായി വിവാഹിതയായത്.
ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു ഗംഗയുടെ വിവാഹം. അടുത്ത സുഹൃത്തായിരുന്ന അപ്പു എന്നു വിളിക്കുന്ന വിഷ്‍ണുവിനെയാണ് ഗംഗ വിവാഹം ചെയ്തത്. ഇപ്പോഴിതാ വിവാഹശേഷമുള്ള വിശേഷങ്ങളെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ ഒരഭിമുഖത്തിൽ തുറന്നുപറയുകയാണ് ഗംഗ
''അമ്മയും, അനിയത്തിയും സന്തോഷത്തോടെയും, സമാധാനത്തോടെയും ഇരിക്കണം. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. അമ്മയെ ഹാപ്പിയായി വെക്കാന്‍ പറ്റി. കല്യാണം കഴിഞ്ഞ് കുറച്ചു ദിവസത്തേക്ക് ഞാൻ മാറിനിന്നപ്പോൾ തന്നെ അമ്മക്ക് വിഷമമായിരുന്നു. നീ വീട്ടിൽ ഇല്ലാത്തതുകൊണ്ട് എനിക്ക് ഒരുമാതിരി ആവുന്നു, എനിക്ക് പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു. കല്യാണത്തിന് കൂട്ടക്കരച്ചിലായിരുന്നു. ഞാന്‍ അവിടെ നിന്നും പോയാല്‍ അവിടെ ആകെ മൂകതയാണ്. ഞാനാണ് വീട്ടില്‍ ബഹളമൊക്കെയുണ്ടാക്കുന്നത്. കാര്‍ വേണമെന്നോ, വീട് വേണമെന്നോ ആഗ്രഹിച്ച ആളല്ല അമ്മ. ഇതൊന്നും ഞാനും മനസില്‍ ആഗ്രഹിച്ചതല്ല, അതുകൊണ്ടാണെന്ന് തോന്നുന്നു ദൈവം എനിക്കെല്ലാം തന്നത്.
നെറ്റിയിലൊരു സിന്ദൂരം വന്നു, അല്ലാതെ കല്യാണം കഴിഞ്ഞിട്ട് അങ്ങനെയൊരു മാറ്റമൊന്നും വന്നതായി തോന്നിയിട്ടില്ല. ഞാന്‍ ഉദ്ദേശിക്കുന്നത് പോലെയൊരാളെ കിട്ടുമോ എന്നറിയില്ലായിരുന്നു. എന്റെ ലൈഫില്‍ വന്നുപോയൊരാളിലൂടെ ഒരുപാട് പഠിച്ചു. നല്ലൊരു പാര്‍ട്‌നറിനെ കിട്ടുമെന്ന വിശ്വാസമൊന്നും ഇല്ലായിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുത്ത് ജീവിക്കാമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ, ദൈവത്തിന്റെ തീരുമാനം അതായിരുന്നില്ല. വീട്ടുകാര്‍ ഹാപ്പിയാണ്, ഞാനും അതെ, അതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നത്'',
