ഇനി എവിടെ താമസിക്കുമെന്നുള്ളതടക്കമുള്ള ചോദ്യങ്ങൾക്കാണ് ഇരുവരും ഉത്തരം നൽകിയത്.

ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു ഗംഗയുടെ വിവാഹം. അടുത്ത സുഹൃത്തായിരുന്ന അപ്പു എന്നു വിളിക്കുന്ന വിഷ്ണുവിനെയാണ് ഗംഗ വിവാഹം ചെയ്തത്. ഇപ്പോഴിതാ വിവാഹശേഷം ആരാധകരുടെ സംശയങ്ങൾക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും.

Add Asianetnews as a Preferred SourcegooglePreferred

''നിനക്ക് അവനെ ചേട്ടാ എന്നൊക്കെ വിളിച്ചൂടേയെന്ന ചോദ്യങ്ങള്‍ വരുന്നുണ്ട്. ഇടയ്ക്ക് ഞാന്‍ ചേട്ടാ എന്നൊക്കെ വിളിക്കാറുണ്ട്. സ്‌നേഹം വല്ലാതെ കൂടുമ്പോള്‍. കല്യാണം കഴിഞ്ഞതോടെ ഞാന്‍ ആകെ കുലസ്ത്രീയായെന്നായിരുന്നു ചിലരൊക്കെ പറയുന്നത്. സിന്ദൂരമൊക്കെ ഇട്ട് ഇപ്പോഴേ കാണാന്‍ പറ്റുള്ളൂ'', ഗംഗ വ്ളോഗിൽ പറഞ്ഞു.

സ്വന്തമായുണ്ടാക്കിയ വീട്ടിലായിരിക്കുമോ, അതോ അപ്പുവിന്റെ വീട്ടിലായിരിക്കുമോ ഗംഗ ഇനി താമസിക്കുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ''കൂടുതലും എന്റെ വീട്ടിലായിരിക്കും. കാരണം, ഷൂട്ടിങ്ങ് നടക്കുന്നത് ഇവിടെയാണ്. സ്റ്റുഡിയോ ഒക്കെ ഇവിടെയേ ഉള്ളൂ. വീഡിയോസൊക്കെ ഷൂട്ട് ചെയ്യാന്‍ ഇവിടെയേ പറ്റത്തുള്ളൂ. അത് അവര്‍ക്കറിയാം, ഞങ്ങള്‍ കൂടുതലും ഇവിടെയായിരിക്കുമെന്ന്. ഞാന്‍ ചായ ഇട്ട് കൊടുത്താലേ കുടിക്കൂ എന്നൊന്നുമില്ല അവിടെ. അവിടെയും താമസിക്കും. അവിടെയും ഇവിടെയുമായൊക്കെ നിൽക്കും. അവിടുത്തെ ആവശ്യങ്ങൾക്ക് അങ്ങോട്ടും പോകണമല്ലോ'', ഗംഗ പറഞ്ഞു.

വിവാഹം കഴിഞ്ഞ് അപ്പുവിന്റെ വീട്ടിലെത്തിയപ്പോൾ ഗംഗക്കും അപ്പുവിനുമായുള്ള റൂമിൽ ബെഡ്ഷീറ്റ് പോലും വിരിച്ചിരുന്നില്ല എന്ന കാര്യവും ഗംഗയോട് ആരാധകർ ചൂണ്ടിക്കാണിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അവര്‍ വരുന്ന കാര്യം അറിയില്ലേ, എത്ര തിരക്കുള്ളവരാണെങ്കിലും ഒരു ബെഡ് ഷീറ്റ് വിരിച്ചിട്ടൂടായിരുന്നോ. ഭാര്യയേയും കൊണ്ട് വീട്ടിലേക്ക് വരുമ്പോള്‍ അവിടെ എല്ലാ കാര്യങ്ങളും ഓക്കെയാണെന്ന് അപ്പു ഉറപ്പിക്കേണ്ടതല്ലേ, തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉയർന്നത്. അപ്പുവിന് ചിക്കന്‍പോക്‌സായിരുന്നു. ഞാന്‍ വന്നിട്ട് റൂം സെറ്റാക്കാമെന്ന് പറഞ്ഞതാണ് എന്നായിരുന്നു ഇക്കാര്യത്തിൽ ഗംഗയുടെ വിശദീകരണം.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News