സുരേഷ് ഗോപിക്കും രാധികയ്‍ക്കും ആശംസയുമായി മകൻ ഗോകുല്‍ സുരേഷ്.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മകൻ ഗോകുല്‍ സുരേഷ്. പ്രിയപ്പെട്ടവര്‍ക്ക് വാര്‍ഷിക ആശംസകള്‍ എന്നാണ് ഗോകുല്‍ സുരേഷ് എഴുതിയിരിക്കുന്നത്. ഫോട്ടോയും ഗോകുല്‍ സുരേഷ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. സുരേഷ് ഗോപി- രാധിക ദമ്പതിമാരുടെ മകനായ ഗോകുല്‍ യുവനടൻമാരില്‍ ശ്രദ്ധേയനാണ്.

സുരേഷ് ഗോപിയും രാധികയും 1990 ഫെബ്രുവരി എട്ടിനാണ് വിവാഹിതരായത്. ആറൻമുള പൊന്നമ്മയുടെ പേരക്കുട്ടിയാണ് രാധിക നായര്‍. ഗായികയുമാണ്. സുരേഷ് ഗോപി- രാധിക ദമ്പതിമാര്‍ക്ക് അഞ്ച് മക്കളായിരുന്നു. ലക്ഷ്‍മി സുരേഷ് (വാഹനാപകടത്തില്‍ മരിച്ചു), ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവര്‍. ഇപോള്‍ മാതാപിതാക്കള്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ഗോകുല്‍ സുരേഷ്. പ്രിയപ്പെട്ടവര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന് ഗോകുല്‍ സുരേഷ് എഴുതിയിരിക്കുന്നു.

ഒറ്റക്കൊമ്പൻ എന്ന സിനിമയിലാണ് സുരേഷ് ഗോപി ഇപോള്‍ അഭിനയിക്കുന്നത്.

രാജ്യസഭാ എംപിയെന്ന നിലയിലും സുരേഷ് ഗോപി സജീവമാണ്.