ഇന്ദ്രൻസ്, ഡോ. റോണി, മനോജ് കെ യു തുടങ്ങിയവരും

അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, ഡോ. റോണി, മനോജ് കെ യു, മുഹ്സിൻ, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, മീര വാസുദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവ്വഹിക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം, പ്രേമം ഫെയിം)
സംഗീതം പകരുന്നു. എഡിറ്റർ അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, കല സുനിൽ കുമരൻ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം മെൽവി ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല ഓൾഡ് മോങ്ക്സ്. ഈരാറ്റുപേട്ട, വട്ടവട, കൊച്ചി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റം; 'സീക്രട്ട്' ഈ വാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം