അധിക് രവിചന്ദ്രനാണ് ചിത്രത്തിന്‍റെ സംവിധാനം
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. പല തവണ തിയറ്ററുകള്‍ പൂരപ്പറമ്പ് ആക്കിയിട്ടുള്ള, ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങള്‍ നേടിയിട്ടുള്ള ആള്‍. എന്നാല്‍ സമീപകാലത്ത് തന്‍റെ താരമൂല്യത്തിന് അനുസരിച്ചുള്ള വിജയങ്ങള്‍ അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയാണ് ആ ചിത്രം. സമീപകാലത്ത് ലഭിക്കാതിരുന്ന തരത്തിലുള്ള ജനപ്രീതിയും വിജയവും ഈ ചിത്രത്തിലൂടെ അജിത്ത് കുമാര്‍ നേടുമോ? ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ എത്തിയിരിക്കുകയാണ്.
ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല അഞ്ചില്‍ അഞ്ച് മാര്‍ക്കാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രം ഇന്‍ഡസ്ട്രി ഹിറ്റ് ആയിരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. മറ്റൊരു അനലിസ്റ്റ് ആയ പ്രശാന്ത് രംഗസ്വാമിയും ചിത്രത്തെ വാനോളം പ്രശംസിച്ചിട്ടുണ്ട്. ചിത്രം ഒരു അധിക് രവിചന്ദ്രന്‍ സംഭവമാണെന്നും വന്‍ ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കും ചിത്രമെന്നും അദ്ദേഹം പറയുന്നുണ്ട്. അജിത്ത് ആരാധകര്‍ക്ക് ഒരു മാസത്തേക്ക് ആഘോഷിക്കാനുള്ളതുണ്ട് ചിത്രമെന്നും ഫാമിലി ഓഡിയന്‍സിനുള്ളത് ചിത്രത്തിന്‍റെ രണ്ടാം പകുതിയില്‍ ഉണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ലെറ്റ്സ് സിനിമ, ലെറ്റ്സ് ഒടിടി ഗ്ലോബല്‍ തുടങ്ങിയ ട്രാക്കിംഗ് പേജുകളൊക്കെയും ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് നല്‍കിയിരിക്കുന്നത്. അമുത ഭാരതി എന്ന അനലിസ്റ്റും ചിത്രത്തെക്കുറിച്ച് പോസിറ്റീവ് ആണ് പറഞ്ഞിരിക്കുന്നത്. വിന്‍റേജ് അജിത്ത് കുമാറിനെ അധിക് രവിചന്ദ്രന്‍ സ്ക്രീനില്‍ തിരികെയെത്തിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. സമീപകാലത്ത് ആദ്യദിന പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷവും പോസിറ്റീവ് പറഞ്ഞ അജിത്ത് കുമാര്‍ ചിത്രമായിരിക്കുകയാണ് ഗുഡ് ബാഡ് അഗ്ലി. ആദ്യം അവസാനിച്ച വിദേശത്തെ ആദ്യ ഷോകളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ALSO READ : 'കാറിൽ സ്ഥലമില്ലെന്നു പറഞ്ഞ് ലിഫ്റ്റ് തരാതിരുന്ന സുഹൃത്തുക്കളുണ്ട്'; അമൃത നായർ പറയുന്നു
