തിയറ്ററുകളില്‍ വീണ്ടും സംഗീതം കേള്‍പ്പിക്കാൻ കാത്തിരിക്കുകയാണ് എന്ന് ഗോപി സുന്ദര്‍.

കൊവിഡ് കാലമാണ്. ലോക്ക് ഡൗണാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. വിനോദാപാധികളൊക്കെ ഇല്ലാതായി. തിയറ്റര്‍ വീണ്ടും തുറക്കുമെന്ന ആഗ്രഹം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്‍.

തിയറ്ററില്‍ ഉടൻ തന്നെ എന്റെ സംഗീതം നിങ്ങളുടെ കേള്‍വിയിലേക്ക് എത്തിക്കാൻ കാത്തിരിക്കുകയാണ് എന്ന് ഗോപി സുന്ദര്‍ എഴുതിയിരിക്കുന്നത്. കിടിലൻ ഒരു ഫോട്ടോയും ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. നിരവധി ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ശ്രദ്ധേയനാണ് ഗോപി സുന്ദര്‍. ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ്യമാധ്യമങ്ങള്‍ ഇടപെടാറുമുണ്ടായിരുന്നു ഗോപി സുന്ദര്‍.