'ബാലേട്ടൻ' എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ മക്കളായി ഇരുവരും അഭിനയിച്ചിട്ടുണ്ട്.

'സാന്ത്വനം' എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍. ഗോപിക എന്നതിലുപരിയായി 'ശിവന്റെ' 'അഞ്ജലി' എന്ന് പറഞ്ഞാലാണ് ആരാധകര്‍ പെട്ടെന്ന് മനസ്സിലാക്കുക. അടുത്തകാലത്തൊന്നും മലയാള മിനിസ്‌ക്രീന്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു ജോഡി ഇല്ലെന്നുതന്നെ പറയാം. 'സാന്ത്വനം' എന്ന പരമ്പരയുടെ നട്ടെല്ലായി മാറിയ ജോഡികളാണ് 'ശിവനും' 'അഞ്ജലി'യും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും മറ്റും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആഘോഷിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഗോപിക അനിൽ. ഇപ്പോഴിതാ, സഹോദരി കീർത്തനയ്‍ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. 'ഞാനും എന്റെ പെണ്ണും' എന്ന ക്യാപ്‌ഷനോടെയാണ് ഒരു ചിത്രത്തിൽ ഗോപികയും കീർത്തനയും എത്തുന്നത്. ഇതൊക്കെ കാണുമ്പോൾ എനിക്കും ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നാണ് ഒരാളുടെ കമന്റ്.

View post on Instagram

നിരവധി പേരാണ് ചിത്രങ്ങൾക്ക് പ്രതികരണം അറിയിച്ച് എത്തുന്നത്.

ഇരുവരും അഭിനയം ആരംഭിച്ചത് ഒരുമിച്ചായിരുന്നു. സഹോദരിയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നും ഗോപിക നേരത്തെ പറഞ്ഞിട്ടുണ്ട്. 'ബാലേട്ടന്‍ എന്ന ചിത്രത്തില്‍ ലാലേട്ടന്റെ മക്കളായി ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. അതിന് ശേഷം വലുതായപ്പോള്‍ 'കബനി' എന്ന സീരിയലും ഒരുമിച്ച് ചെയ്‍ത്. അതിന് ശേഷമാണ് ഗോപിക അനില്‍ സാന്ത്വനത്തിലെത്തിയത്. 'സാന്ത്വന'ത്തിന്റെ ലൊക്കേഷനില്‍ എനിക്ക് കൂട്ടായി വരുന്നത് അവളാണ്. സഹോദരിയും ഞാനും തമ്മില്‍ നല്ല സിങ്ക് ആണ്. സുഹൃത്തുക്കളെ പോലെ തന്നെ എവിടെ പോവുമ്പോഴും അവളെയും കൂട്ടിയാണ് പോകുന്നത്. ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതും ഞങ്ങളുടെ വലിയ ഭാഗ്യമാണ്' എന്നാണ് ഒരിക്കൽ ഗോപിക പറഞ്ഞത്. 'പാതി പെയ്‍തു' നീ എന്ന മ്യൂസിക് ആൽബത്തിലാണ് ഒടുവിലായി താരം അഭിനയിച്ചത്.

Read More: 'അത് മോഹൻലാലിന്റെ കുഴപ്പമല്ല', അഭിപ്രായം വ്യക്തമാക്കി ഭദ്രൻ