പൊലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളെയും മേല്‍ ഈ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് ആഷിഖ് അബു. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബു പ്രതികരിച്ചത്.

തിരുവനന്തപുരം: പൊലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് ആഷിഖ് അബു. വാളയാര്‍ കേസിലും മാവോയിസ്റ്റ് വേട്ടയിലും പത്രപ്രവര്‍ത്തകനെ ഐഎഎസ് ഉദ്യോഗസ്ഥന്‍ കാറിടിച്ച് കൊന്ന സംഭവത്തിലും തെളിയുന്നത് ഇതാണെന്നും ആഷിഖ് അബു പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആഷിഖ് പ്രതികരണം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകർക്കെതിരെ യുഎപിഎ ചുമത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ആഷിഖിന്‍റെ കുറിപ്പ്.

ആഷിഖ് അബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

വാളയാർ കേസിലും,മാവോയിസ്റ് വേട്ടയിലും,
ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ
ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്.