വിവാഹത്തിലേക്ക് എത്തിയതെങ്ങനെയെന്ന് ജിപിയും ഗോപികയും വീഡിയോയില്‍ വെളിപ്പെടുത്തുന്നു. 

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നത് പ്രേക്ഷകര്‍ സന്തോഷത്തോടെയുള്ള ഞെട്ടലോടെയാണ് കേട്ടത്. ജിപിയുടേതും ഗോപിക അനിലിന്റെയും പ്രണയ വിവാഹമായിരിക്കും എന്ന് സ്വാഭാവികമായും ആരാധകര്‍ സംശയിച്ചു. എന്നാല്‍ കുടുംബക്കാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവാഹ ആലോചനയിലേക്ക് എത്തുകയായിരുന്നു എന്ന് പിന്നീട് ഇരുവരും വെളിപ്പെടുത്തി. ഇപ്പോഴിതാ ജിപിയും ഗോപികയും വിവാഹത്തിന്റെ കഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്.

ഗോവിന്ദ് പത്മസൂര്യയും ഗോപികയും യൂട്യൂബ് വീഡിയോയിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടെ അച്ഛന്റെ അനിയത്തിയും തന്റെ വല്യമ്മയും സുഹൃത്തുക്കളായിരുന്നു എന്ന് ഗോപിക വ്യക്തമാക്കുന്നു. അവരാണ് ഇങ്ങനെ ഞങ്ങള്‍ക്കായി ഒരു വിവാഹം ആലോചിച്ചത്. ഗോപികയെ പോയി കാണണമെന്ന് മേമ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്ന് ജിപിയും വ്യക്തമാക്കുന്നു. എന്നാല്‍ അതിന് അത്ര പ്രധാന്യം ആദ്യം നല്‍കിയിരുന്നില്ല. ഒടുവില്‍ കര്‍ശന നിര്‍ദ്ദേശമുണ്ടായപ്പോഴാണ് ഗോപികയെ വിളിക്കുകയും ചെന്നൈയില്‍ പോയി കാണുകയും ചെയ്‍തത്. കാപാലീശ്വരര ക്ഷേത്രത്തില്‍ വെച്ചാണ് ഗോപികയെ ആദ്യമായി കാണുന്നത് എന്നും ഗോവിന്ദ് പത്മസൂര്യ വ്യക്തമാക്കി.

ഇരുവരും മനസ് തുറന്ന് സംസാരിച്ചു. ഒടുവില്‍ നല്ല കൂട്ടാണെന്ന് മനസ്സിലായി. എന്നാല്‍ തീരുമാനം ആലോചിച്ച് പിന്നീട് പറയാം എന്ന് ഗോപിക വ്യക്തമാക്കുകയും അത് കുറച്ച് കാലം നീളുകയും ചെയ്‍തു. പിന്നീട് ഗോപികയുടെ ആ ആശങ്ക തന്നിലേക്കും പടരുകയായിരുന്നു എന്നും ഇത് വര്‍ക്കാകില്ല എന്ന് ഗോപികയോട് വ്യക്തമാക്കുകയായിരുന്നു. ഇക്കാര്യം വ്യക്തതയോടെ ജിപി പറഞ്ഞു. എന്നാല്‍ ഗോപിക ജിപിയുമായുള്ള ബന്ധം വിവാഹത്തിലേക്ക് എത്തിക്കാൻ തീരുമാനമെടുത്തിരുന്നു. പിന്നീട് ജിപിയെ ഗോപിക തന്നെ പറഞ്ഞു മനസിലാക്കിപ്പിക്കുകയും ചെയ്യുകയായിരുന്നു. വിവാഹം നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു.

അവസാന തീരുമാനം വീട്ടുകാരോട് രണ്ടുപേരും പറഞ്ഞത് പിന്നീടായിരുന്നു. കൂടുതല്‍ പരസ്‍പരം മനസിലാക്കാൻ ശ്രമിച്ചു. പ്രണയത്തിലെത്താനുമായി സമയം മാറ്റിവെച്ചു. പിന്നീട് കുടുംബാംഗങ്ങള്‍ ആലോചിച്ച് തങ്ങളുടെ വിവാഹ നിശ്ചയം നടത്താൻ തീരുമാനിക്കുകയുമായിരുന്നു എന്ന് ഗോവിന്ദ് പത്മസൂര്യയും ഗോപികയും പറയുന്നു.

Read More: കേരളത്തില്‍ ഇനി പ്രഭാസിന്റെ വിളയാട്ടമോ?, കളക്ഷൻ റെക്കോര്‍ഡുകള്‍ സലാര്‍ തിരുത്തുമോ, ഫാൻസ് ഷോകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക