Asianet News MalayalamAsianet News Malayalam

കേരളത്തില്‍ ഇനി പ്രഭാസിന്റെ വിളയാട്ടമോ?, കളക്ഷൻ റെക്കോര്‍ഡുകള്‍ സലാര്‍ തിരുത്തുമോ, ഫാൻസ് ഷോകള്‍ ഇങ്ങനെ

കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോകള്‍ ഉറപ്പായി.

Prabhas Salaar Kerala fans shows confirmed Actor Prithviraj starrer will creates collection records hrk
Author
First Published Nov 5, 2023, 9:20 AM IST

പ്രഭാസിന്റെ സലാറില്‍ വൻ പ്രതീക്ഷകളാണ്. കേരളവും കാത്തിരിക്കുന്ന ഒരു പുതിയ ചിത്രമാണ് സലാര്‍. സലാറില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേരളത്തിലും സലാറിന്റെ നിരവധി ഫാൻസ് ഷോകള്‍ സംഘടിപ്പിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കാൻ ഓള്‍ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് മുൻകയ്യെടുക്കുന്നത്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ  തീരുമാനിച്ചും കഴിഞ്ഞു. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റില്‍ നിന്ന് മനസിലാകുന്നത്.

കേരളത്തില്‍ നാല് മണിക്ക് ഫാൻസ് ഷോ സംഘടിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. കെജിഎഫ് എന്ന ഹിറ്റ് ചിത്രത്തിനറെ സംവിധായകൻ പ്രശാന്ത് നീല്‍ ആണ് സലാര്‍ ഒരുക്കുന്നത് എന്നതിനാല്‍ കേരളത്തിലും വലിയ സ്വീകാര്യത ലഭിക്കാൻ സാധ്യതയുള്ള ഒന്നാണ് സലാര്‍. ബാഹുബലിയും കെജിഎഫുമൊക്കെ കേരളത്തില്‍ നേരത്തെ കളക്ഷൻ റെക്കോര്‍ഡുകള്‍ തീര്‍ത്തവയാണ് എന്നതിനാല്‍ പ്രശാന്ത് നീലിന്റെ പ്രഭാസ് ചിത്രമായ സലാറിന്റെ ഹൈപ്പ് കൂടുന്നു.

ദീപാവലി പ്രമാണിച്ച് സലാറിന്റെ ഇൻട്രൊഡക്ഷൻ ടീസര്‍ പുറത്തുവിടുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സലാറിന്റെ നിര്‍മാതാക്കളായ ഹൊംബാള ഫിലിംസിന്റെ സഹ സ്ഥാപകൻ ചാലുവെ ഗൗഡ ആ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിരിക്കുകയാണ്. ദീപാവലിക്കായി ഒന്നും പ്രത്യേകമായി ഉണ്ടാകില്ല. നിലവില്‍ പുതുതായി ഒന്നുമില്ല, ദീപാവലിക്ക് ശേഷമാണ് പ്രഭാസ് നായകനായ സലാറിന്റെ പ്രമോഷൻ ആരംഭിക്കുക എന്നും ഒരു സിനിമാ മാധ്യമത്തോട് ചാലുവെ ഗൗഡ വ്യക്തമാക്കിയതാണ് റിപ്പോര്‍ട്ട്.

Read More: രജനികാന്തിനെ പിന്നിലാക്കി വിജയ്, കേരള കളക്ഷനില്‍ ചരിത്രമായി ലിയോ, പുത്തൻ റെക്കോര്‍ഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios