നടനായും അവതാരകനായും ഒക്കെ തിളങ്ങിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകരോട് സംവദിക്കാനും സമയം കണ്ടെത്താറുള്ള താരമാണ് ഗോവിന്ദ് പത്മസൂര്യ. ഗോവിന്ദ് പത്മസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സന്തോഷത്തിന്റെയും സ്‍നേഹത്തിന്റെയും പ്രസരിപ്പിനെ കുറിച്ചാണ് ഗോവിന്ദ് പത്മസൂര്യ പറയുന്നത്.

വെള്ള വസ്‍ത്രം ധരിച്ചാണ് ഫോട്ടോയില്‍ ഗോവിന്ദ് പത്മസൂര്യയുള്ളത്. പുഞ്ചിരി സമ്മാനിക്കൂ, സന്തോഷം പകരൂവെന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്‍ക്ക് കിട്ടുന്നത്.  ഗോവിന്ദ് പത്മസൂര്യയുടെ മുഖത്തെ പുഞ്ചിരിയെ കുറിച്ചാണ് എല്ലാവരും പറയുന്നത്. ഗോവിന്ദ് പത്മസൂര്യ മുമ്പും ഇത്തരം ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും തിളങ്ങുകയാണ് ഗോവിന്ദ് പത്മസൂര്യ.

അടയാളങ്ങള്‍ എന്ന സിനിമയിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ വെള്ളിത്തിരയിലെത്തുന്നത്.

മലയാളത്തിനു മറ്റ് ഭാഷയിലും ഗോവിന്ദ് പത്മസൂര്യ അഭിനയിച്ചിട്ടുണ്ട്.