കൊവിഡ് കാലമാണ്. ലോക്ക് ഡൗണാണ്. ബുദ്ധിമുട്ടുകളുമുണ്ട്. അതേമസമയം ലോക്ക് ഡൗണിന്റെ വിരസതകളകറ്റാൻ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തും ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും സമയം ചെലവഴിക്കുകയാണ് താരങ്ങള്‍ അടക്കമുള്ളവര്‍. ഗോവിന്ദ് പത്മസൂര്യയും ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു. മതിലില്‍ കയറി കുരുമുളക് പറിക്കുന്നതിന്റെ ഫോട്ടോയാണ് നടൻ ഗോവിന്ദ് പത്മസൂര്യ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠം: അയല്‍വാസി മുരളിയേട്ടൻ മൊബൈല്‍ ക്യാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത് എന്നും ഗോവിന്ദ് പത്മസൂര്യ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു.