നടനായും സംവിധായകനായും പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് ഗിന്നസ് പക്രു. ഫാന്‍സി ഡ്രസ് എന്ന ചിത്രത്തിലൂടെ നിർമാതാവായും പുതിയ അരങ്ങേറ്റം താരം കുറിച്ചു. തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തിയതും പക്രുവായിരുന്നു. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത ചിത്രത്തിൽ ഗംഭീര മേക്ക് ഓവറാണ് താരം നടത്തിയത്. കുട്ടിയായുള്ള വേഷപ്പകര്‍ച്ചയ്ക്ക് ഗിന്നസ് പക്രു നടത്തുന്ന മേക്ക് ഓവർ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച.

ഗിന്നസ് പക്രുവിനൊപ്പം. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.