Asianet News MalayalamAsianet News Malayalam

'ഗള്ളി ബോയ്' ഇന്ത്യയുടെ ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി

മുംബൈയിലെ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പറുടെ കഥയാണ് ഗള്ളി ബോയ്. സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദിനെയാണ് (ഗള്ളി ബോയ്) രണ്‍വീര്‍ സിംഗ് അവതരിപ്പിച്ചത്.
 

gully boy is indias official oscar entry
Author
Thiruvananthapuram, First Published Sep 21, 2019, 6:17 PM IST

രണ്‍വീര്‍ സിംഗും അലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം 'ഗള്ളി ബോയ്' അടുത്ത ഓസ്‌കറിന് (92-ാമത്) ഇന്ത്യയെ പ്രതിനിധീകരിക്കും. സോയ അഖ്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍-ഡ്രാമ ചിത്രം ഈ വര്‍ഷം ഫെബ്രുവരി 14നാണ് ഇന്ത്യയിലെ തീയേറ്ററുകളില്‍ എത്തിയത്. സോയ അഖ്തറിന്റെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അഖ്തറാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

മുംബൈയിലെ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പറുടെ കഥയാണ് ഗള്ളി ബോയ്. സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദിനെയാണ് (ഗള്ളി ബോയ്) രണ്‍വീര്‍ സിംഗ് അവതരിപ്പിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയായാണ് അലിയ ഭട്ട് എത്തിയത്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം. 

gully boy is indias official oscar entry

വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് ആയിരുന്നു ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ്. ആദ്യദിനം ബോക്‌സ്ഓഫീസില്‍ നിന്ന് 19.4 കോടി നേടിയ ചിത്രം രണ്ടാഴ്ചകൊണ്ട് 220 കോടിയും നേടി. 238.16 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ്. 

Follow Us:
Download App:
  • android
  • ios