Asianet News MalayalamAsianet News Malayalam

സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിവയ്പ്പ്; അഞ്ച് റൗണ്ട് വെടിവച്ച് അജ്ഞാത അക്രമികൾ

വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു.

Gunshots heard outside Salman Khan galaxy appartment residence in Mumbai vvk
Author
First Published Apr 14, 2024, 9:39 AM IST

മുംബൈ: ഞായറാഴ്ച പുലർച്ചെ മുംബൈയിലെ ബാന്ദ്രയിലുള്ള ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിവയ്പ്പ്. അജ്ഞാതരായ അക്രമികൾ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് പറഞ്ഞു. നടൻ്റെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റ് വസതിക്ക് പുറത്ത് പുലർച്ചെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാത അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർത്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

പോലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. ബാന്ദ്ര പൊലീസ് സംഭവത്തില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ലോക്കൽ പോലീസിനൊപ്പം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

അക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണിയെത്തുടർന്ന് 2023 സെപ്റ്റംബറിൽ മുംബൈ പോലീസ് സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

കാനഡയിലെ പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ബിഷ്‌ണോയ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുത്തിരുന്നു. സല്‍മാന്‍ ഖാന്‍ സഹോദരനാണ് എന്ന് പറഞ്ഞതിനാണ് പഞ്ചാബി ഗായകനെ ആക്രമിച്ചത് എന്നാണ് ബിഷ്ണോയി പറയുന്നത്. 

ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

ഇത് അസ്വസ്ഥതയല്ല, നാണക്കേടും കുറ്റബോധവുമാണ്: തുറന്നടിച്ച് സിദ്ധാര്‍ത്ഥ്
 

Follow Us:
Download App:
  • android
  • ios