ഗുരു സോമസുന്ദരം മലയാള സിനിമയില്‍ സജീവമാകുന്നു (Guru Somasundaram).
മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണമുള്ള 'മിന്നല്‍ മുരളി'യോടെ ഗുരു സോമസുന്ദരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു. 'ഷിബു' എന്ന ഒരു കഥാപാത്രത്തെയായിരുന്നു ഗുരു സോമസുന്ദരം അവതരിപ്പിച്ചത്. വില്ലനെങ്കിലും നായകനോളം തന്നെ ചിത്രത്തില്‍ 'ഷിബു'വിനും പ്രധാന്യം കിട്ടി. ഇപ്പോഴിതാ മലയാള സിനിമയില്‍ സജീവമാകുകയാണ് ഗുരു സോമസുന്ദരം (Guru Somasundaram).
രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ഗുരു സോമസുന്ദരം അഭിനയിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ഗുരു സോമസുന്ദരവും ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ജിപി തന്നെയാണ് അറിയിച്ചത്. ശ്രുതി രാമചന്ദ്രനാണ് ചിത്രത്തില്‍ ഒരു പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്നത്.
'ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്, അവരറിയാതെ', പ്രണയലേഖനത്തെ കുറിച്ച് ഗുരു സോമസുന്ദരം
'ഷിബു'വിന്റെ പ്രണയവും നഷ്‍ടവും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സ്വന്തം അനുഭവം ഗുരു സോമസുന്ദരം ഏഷ്യാനെറ്റ് ന്യൂസിലൂടെ പങ്കുവെച്ചിരുന്നു.
വണ്‍ സൈഡ് പ്രണയങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് ഗുരു സോമസുന്ദരം പറയുന്നു. ഞാന്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ അത് അവര്‍ക്ക് അറിയില്ലായിരുന്നു. ഏഴാം ക്ലാസിലാണ് താൻ ആദ്യത്തെ പ്രണയലേഖനം എഴുതിയത്, കാത്തിരുന്ന് ആള് വന്നപ്പോള്‍ പേടിയായി, ഓടിയെന്നും ഗുരു സോമസുന്ദരം പറയുന്നു.
സൂപ്പര്‍ഹീറോകളുടെ കടുത്ത ആരാധകനാണ് താനെന്നും ഗുരു സോമസുന്ദരം പറയുന്നു. മധുര ക്ഷേത്രങ്ങളുടെ മാത്രമല്ല ഒരുപാട് തിയറ്ററുകളും ഉള്ള നാടാണ്. ഞാൻ സ്‍കൂളില്‍ പഠിക്കുമ്പോള്‍ 80 തിയറ്ററുകളോളം ഉണ്ടായിരുന്നു. 'ജെയിംസ് ബോണ്ട്' അടക്കമുള്ള സിനിമകള്‍ കണ്ട് പലതരത്തിലുള്ള വില്ലൻമാരെ പരിചയിച്ചിട്ടുണ്ട്. അതില്‍ നിന്ന് എല്ലാം വ്യത്യസ്‍തനായിരുന്നു 'മിന്നല്‍ മുരളി'യിലെ 'ഷിബു'വെന്നും ഗുരു സോമസുന്ദരം പറയുന്നു.
നാട്ടിലെ ഒരു സൂപ്പര്‍ഹീറോയുടെ ചിത്രമെന്ന നിലയിലാണ് 'മിന്നല്‍ മുരളി' വ്യത്യസ്‍തമാകുന്നത് എന്നും ഗുരു സോമസുന്ദരം പറയുന്നു. ഒരു ടീം വര്‍ക്കാണ് ചിത്രത്തില്‍ കാണുന്നത്. സംവിധായകൻ എന്ന നിലയില്‍ ബേസില്‍ ജോസഫിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും തന്റെ മനോധര്‍മം ഉപയോഗിക്കുകയുമാണ് 'ഷിബു'വിനെ അവതരിപ്പിക്കാൻ ചെയ്‍തത്. സാധാരണ തരത്തിലുള്ള വില്ലനല്ല ചിത്രത്തിലേതെന്നും ആള്‍ക്കാര്‍ക്ക് ഇന്ന് ഇഷ്‍ടം തോന്നുന്നുവെന്നും ഗുരു സോമസുന്ദരം പറഞ്ഞിരുന്നു.
Read More : 'പാപ്പൻ', സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
സുരേഷ് ഗോപിയുടേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'പാപ്പൻ'. ജോഷിയാണ് 'പാപ്പൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ജോഷിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് .
>സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുല്‍ സുരേഷിനെയും പോസ്റ്ററില്‍ കാണാം. ഈദ് മുബാറക്ക് ആശംസകളുമായിട്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്യാം ശശിധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
'എബ്രഹാം മാത്യു മാത്തന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. 'പാപ്പൻ' എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍, ഇത് ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് എന്ന് വ്യക്തമാക്കിയിരുന്നു. തിയറ്ററുകളില്‍ ആവേശമുണ്ടാക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷ. ചിത്രം ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'.
തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, തുടങ്ങിയവരും അഭിനയിക്കുന്നു.
റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്‍റേതാണ് ചിത്രത്തിന്‍റെ രചന. സംഗീതം ജേക്സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്‍ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‍ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ വാഴൂർ ജോസ്, മഞ്‍ജു ഗോപിനാഥ്, ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും. അടുത്തിടെ തന്റെ 253മത്തെ ചിത്രവും സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. ജിബു ജേക്കബ് ആണ് സംവിധാനം.
