Asianet News MalayalamAsianet News Malayalam

എടാ മോനെ..; ബോളിവുഡ്, ഹോളിവുഡ് പടങ്ങളെ കടത്തിവെട്ടി പൃഥ്വിരാജും മമ്മൂട്ടിയും; ബുക്ക് മൈ ഷോ കണക്കുകള്‍

ടിക്കറ്റ് ബുക്കിങ്ങിലും വൻ മുന്നേറ്റമാണ് മലയാള സിനിമകൾ നടത്തുന്നത്.

GuruvayoorAmbala Nadayil first position of book my show sale, Turbo, mammootty, prithviraj
Author
First Published May 22, 2024, 10:52 AM IST

റ്റ് ഇന്റസ്ട്രികളോട് കിടപിടിക്കുന്ന മേഖലയായി മാറിയിരിക്കുകയാണ് മലയാള സിനിമ ഇപ്പോൾ. ഇതര ഭാഷാ സിനിമാ പ്രേമികളെയും മലയാള സിനിമ തിയറ്ററിലേക്ക് ക്ഷണിക്കുന്നുണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്. ക്വാളിറ്റിയിലും കണ്ടന്റിലും ഒരു വിട്ടുവീഴ്ചയും ചെയ്യാത്തത് തന്നെയാണ് അതിന് കാരണവും. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു തുടങ്ങിയ സിനിമകൾ അതിന് ഉദാഹരണം മാത്രം. ബോക്സ് ഓഫീസ് എന്നാൽ ബോളിവുഡ് സിനിമകൾ എന്ന് പറഞ്ഞുകൊണ്ടിരുന്ന കാലവും മാറി. ബോളിവുഡ് സിനിമകളോടും കിടപിടിക്കുകയാണ് മലയാളം എന്നത് ഏറെ പ്രധാനവുമാണ്. 

ടിക്കറ്റ് ബുക്കിങ്ങിലും വൻ മുന്നേറ്റമാണ് മലയാള സിനിമകൾ നടത്തുന്നത്. അത്തരത്തിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ വിറ്റു പോയ ടിക്കറ്റ് വിവരങ്ങൾ പുറത്തുവരികയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ് ഫോം ആയ ബുക്ക് മൈ ഷോയിലെ കണക്കാണിത്. ഇതിൽ ​ഗുരുവായൂരമ്പല നടയിൽ ആണ് ഒന്നാം സ്ഥാനത്ത്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിന്റെ തൊണ്ണൂറ്റി രണ്ടായിരം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്. ബോക്സ് ഓഫീസിൽ 50 കോടിക്ക് മേലും ചിത്രം നേടി കഴിഞ്ഞു. 

രണ്ടാം സ്ഥാനത്ത് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി നായകനായി എത്തിയ ടർബോ ആണ്. റിലീസിന് മുൻപ് ആണ് ബുക്ക് മൈ ഷോയിൽ ടർബോ ആധിപത്യം സൃഷ്ടിച്ചിരിക്കുന്നത്. ഇരുപത്തി ഏഴായിരം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. 

'ഖുറേഷി എബ്രഹാം' ആരാണെന്ന് നിങ്ങളറിയും, എമ്പുരാന്‍ റിലീസ് വെളിപ്പെടുത്തി മോഹൻലാൽ

ശ്രീകാന്ത് എന്ന ബോളിവുഡ് ചിത്രമാണ് മൂന്നാമത്. ഇരുപത്തി നാലായിരം ടിക്കറ്റുകളാണ് ഈ ചിത്രത്തിന്റേതായി വിറ്റിരിക്കുന്നത്. കിംഗ്ഡം ഓഫ് ദി പ്ലാനെറ്റ് ഓഫ് ദി ആപ്സ് ആണ് നാലാം സ്ഥാനത്തുള്ള സിനിമ. പത്തായിരം ടിക്കറ്റുകളാണ് ഈ ഹോളിവുഡ് സിനിമയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. 

അരൺമനൈ 4- ഒൻപതിനായിരം, ദ ഗാർഫീൽഡ് സിനിമ- ആറായിരം, സ്റ്റാർ- അയ്യായിരം, ഇങ്കൈ നാൻ താൻ കിം​ഗ്- അയ്യായിരം, മാഡ് മാക്സ് ഫ്യൂരിയോസ് അയ്യായിരം( പ്രീ സെയിൽ) എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങളിലുള്ള സിനിമകളുടെ ടിക്കറ്റ് ബുക്കിം​ഗ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios