എച്ച് വിനോദിന്റെ സംവിധാനത്തില്‍ ധനുഷ്.

അജിത്തിന്റെ തുനിവ് അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് എച്ച് വിനോദ്. വിജയ് അവസാനമായി അഭിനയിക്കുന്ന, വരാനിരിക്കുന്ന ചിത്രമായ ജനനായകനും സംവിധാനം ചെയ്യുന്നത്. എച്ച് വിനോദാണ്. എച്ച് വിനോദ് രജനികാന്തിനോട് കഥ പറഞ്ഞുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ധനുഷ് നായകനാകുന്ന ചിത്രമായിരിക്കും അടുത്തതായി എച്ച് വിനോദ് ഒരുക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുക. മാസ്റ്റര്‍, മഹാൻ, ലിയോ തുടങ്ങിയ ഹിറ്റ് സിനിമകള്‍ നിര്‍മിച്ച സെവൻ സ്‍ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിലാണ് എച്ച് വിനോദും സിനിമ ഒരുക്കുക. ജനനായകന്റെ റിലീസിന് ശേഷമായിരിക്കും എച്ച് വിനോദ് ധനുഷിന്റെ സിനിമയുടെ ജോലികളിലേക്ക് കടക്കുക. ജനനായകൻ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രവും ആണ്.

അനിരുദ്ധ് ആണ് ജനനായകന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്.

ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക