Asianet News MalayalamAsianet News Malayalam

ഭാഗ്യലക്ഷ്മിക്കെതിരെ പരാതിക്കാരി; 'ദുരനുഭവം തുറന്ന് പറഞ്ഞതിന് ശാസിച്ചു, മലർന്ന് കിടന്ന് തുപ്പരുതെന്ന് പറഞ്ഞു'

ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് തൃശൂര്‍ സ്വദിശേയായ ഹെയർ സ്റ്റൈലിസ്റ്റ് ആരോപിച്ചു. മലർന്ന് കിടന്ന് തുപ്പരുത് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു.

hairstylist  against dubbing artist Bhagyalakshmi
Author
First Published Sep 1, 2024, 10:32 AM IST | Last Updated Sep 1, 2024, 12:38 PM IST

തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഹെയർ സ്റ്റൈലിസ്റ്റായ പരാതിക്കാരി. ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് തൃശൂര്‍ സ്വദിശിയായ ഹെയർ സ്റ്റൈലിസ്റ്റ് ആരോപിച്ചു. മലർന്ന് കിടന്ന് തുപ്പരുത് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ആരോപണം.

പരാതി പറയുന്നവരുടെ വായടപ്പിക്കുകയാണ് ഭാഗ്യലക്ഷ്മിയെന്നാണ് തൃശൂര്‍ സ്വദേശിനിയായ ഹെയര്‍ സ്റ്റൈലിസ്റ്റിന്‍റെ പരാതി. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വെച്ചായിരുന്നു സംഭവം എന്നാണ് പരാതിക്കാരി പറയുന്നത്. അതേസമയം,  ആരോപണം ഭാഗ്യലക്ഷ്മി നിഷേധിച്ചു. ആരെയും ശാസിച്ചിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക് യോഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുഴുവന്‍ പേരുകളും പുറത്തു വിടണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios