Asianet News MalayalamAsianet News Malayalam

ഇനി ആ ചരിത്ര യോദ്ധാവ്, ചിത്രം പ്രഖ്യാപിച്ചു, വമ്പൻ വിജയമായ സീതാരാമത്തിന്റെ സംവിധായകൻ പ്രഭാസിനൊപ്പം

വമ്പൻ പ്രഖ്യാപനവുമായി നടൻ പ്രഭാസ്.

Hanu Raghavapudis Prabhas upcoming film announcement hrk
Author
First Published Aug 17, 2024, 4:29 PM IST | Last Updated Aug 17, 2024, 4:29 PM IST

പ്രഭാസ് കല്‍ക്കി 2898 എഡി സിനിമയുടെ വിജയത്തിളക്കത്തിലാണ്. പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രഭാസ് ഇനി നായകനാകുക ചരിത്ര സിനിമയിലാണ്. സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

പ്രഭാസ് നായകനായി എത്തുമ്പോള്‍ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും ഹനു രാഘവപുടി ആണ്. താത്കാലികമായി പേര് 'പ്രഭാസ്- ഹനുവെന്നാണ്. ഛായാഗ്രഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. 1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്ന ഒരു ബിഗ് ബഡ്‍ജറ്റ് ചരിത്ര ചിത്രമായാണ് പ്രഭാസ്- ഹനു ചിത്രം ഒരുക്കുന്നത്.

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് ചിത്രം നിര്‍മിക്കുന്നു. ഇമാൻവി നായികയായി എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി മിഥുൻ ചക്രവർത്തിയും ജയപ്രദയും  പ്രഭാസ് ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  ആർ സി കമല കണ്ണനാണ് ചിത്രത്തിനറെ വിഎഫ്എക്സ്. സംഗീതം വിശാൽ ചന്ദ്രശേഖർ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം ശീതൾ ഇഖ്ബാൽ ശർമ, പ്രൊഡക്ഷൻ ഡിസൈൻ രാമകൃഷ്‍ണ-മോണിക്ക, പബ്ലിസിറ്റി ഡിസൈനർമാർ അനിൽ-ഭാനു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി എന്നിവരാണ്.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമായിരിക്കുകയാണെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ കല്‍ക്കി ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമായും കല്‍ക്കി ആകെ കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതായി പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയില്‍ പ്രധാന കഥാപാത്രങ്ങളായി ദീപിക പദുക്കോണും കമല്‍ഹാസനും അമിതാഭ് ബച്ചനുമുണ്ട്.

Read More: ആരെയൊക്കെ 'നുണക്കുഴി' വീഴ്‍ത്തും, കോടികളുടെ കളക്ഷൻ, ആകെ നേടിയ തുക ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios