Asianet News MalayalamAsianet News Malayalam

ഒന്നും രണ്ടുമല്ല, വേണ്ടെന്നുവെച്ചത് 75 സിനിമകള്‍, ആ തെന്നിന്ത്യൻ നായകൻ നേടിയത് കോടികള്‍

ഇരുപത്തിയഞ്ച് ലുക്ക് ടെസ്റ്റുകള്‍ നടത്തിയ സിനിമ അമ്പരപ്പിക്കുന്ന വിജയവുമായി.

 

HanuMan actor Teja Sajja about preparation hrk
Author
First Published Feb 5, 2024, 11:26 AM IST

ഹനുമാന്റെ വിജയത്തിളക്കത്തിലാണ് തേജ സജ്ജ. ഏറെക്കാലത്തെ ഒരു കാത്തിരിപ്പിനു ശേഷമായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പ്രതീക്ഷകള്‍ക്കപ്പുറത്തെ ഒരു വിജയമായി ഹനുമാൻ സിനിമ മാറുകയും ചെയ്‍തു. ഹനുമാന് വേണ്ട് നിരവധി സിനിമകളാണ് താൻ വേണ്ടെന്നുവെച്ചത് എന്ന് നായകൻ തേജ സജ്ജ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഹനുമാന് വേണ്ടി ഏകദേശം 75 സിനിമകള്‍ വേണ്ടെന്നുവെച്ചു എന്ന് തേജ സജ്ജ വെളിപ്പെടുത്തുന്നു. എഴുപത്തിയഞ്ച് എണ്ണത്തില്‍ മികച്ച 15 സിനിമകള്‍ ഉണ്ടായിരുന്നു. 25 ലുക്ക് ടെസ്റ്റാണ് ഹനുമാൻ സിനിമയ്‍ക്കായി നടത്തിയത്. സ്റ്റണ്ടിനായി ഡ്യൂപ്പിനോ വിഎഫ്എക്സോ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു തേജ സജ. എന്നാല്‍ ബോക്സ് ഓഫീസില്‍ സിനിമയുടെ കളക്ഷൻ കണക്കുകള്‍ ശ്രദ്ധിക്കാറില്ല. പ്രേക്ഷര് ഇഷ്‍ടപ്പെട്ടോ ഇല്ലയോ എന്നതാണ് പ്രധാനം എന്നും തേജ സജ്ജ വ്യക്തമാക്കുന്നു. സംവിധായകൻ പ്രശാന്ത് വര്‍മയ്‍ക്കും ഹനുമാൻ സിനിമയിലെ നായിക അമൃത അയ്യര്‍ക്കുമൊപ്പം യുഎസില്‍ പ്രമോഷനായി ടൂറിലാണ് നിലവില്‍ തേജ സജ്ജ,

ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിരിക്കേ വമ്പൻ ലാഭമാണ് ഹനുമാൻ നേടിയിരിക്കുന്നത്. മൂന്നാമാഴ്‍ച പിന്നിടുമ്പോള്‍ ഹനുമാൻ 270 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തിയറ്റര്‍ ബിസിനസില്‍ നിന്ന് 100 കോടി രൂപയിലധികം ടോളിവുഡില്‍ നിന്ന് ലാഭം നേടുന്ന നാലാമത്തെ ചിത്രമായിട്ടുമുണ്ട് ഹനുമാൻ. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രങ്ങളായ ബാഹുബലി, ബാഹുബലി 2, ആര്‍ആര്‍ആര്‍ എന്നിവയാണ് 40 കോടി ബജറ്റില്‍ ഒരുങ്ങിയ ഹനുമാന് മുമ്പ് ടോളിവുഡില്‍ ഇത്തരം ഒരു നേട്ടത്തില്‍ എത്തിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: ദുല്‍ഖറോ പൃഥ്വിരാജോ ടൊവിനോയോയുമല്ല, ആ സൂപ്പര്‍താരം ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios