'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ.

ഹൈദരാബാദ്: വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് ഹനുമാൻ. തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയത് കുറഞ്ഞ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിട്ടുണ്ട്.എന്നാല്‍ ചിത്രം തീയറ്റര്‍ റണ്ണിന് ശേഷവും ഇതുവരെ ഒടിടിയില്‍ വന്നിരുന്നില്ല. 

 ഒരു എപ്പിക് സൂപ്പര്‍ ഹീറോ ചിത്രമായിട്ടായിരുന്നു ഹനുമാൻ പ്രദര്‍ശനത്തിനെത്തിയത്. അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

ചിത്രം മാർച്ച് 16 മുതൽ ജിയോസിനിമയിൽ ഹനുമാന്‍ ലഭ്യമാകും എന്നാണ് വിവരം. കൂടാതെ 2024 മാർച്ച് 16-ന് രാത്രി 8 മണിക്ക് കളേഴ്‌സ് സിനിപ്ലക്‌സിലും ജിയോസിനിമയിലും സിനിമ ഒരേസമയം ടിവി പ്രീമിയർ ചെയ്യും.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. 

ഹനുമാന് വേണ്ടി ഏകദേശം 75 സിനിമകള്‍ വേണ്ടെന്നുവെച്ചു എന്ന് തേജ സജ്ജ വെളിപ്പെടുത്തുന്നു. എഴുപത്തിയഞ്ച് എണ്ണത്തില്‍ മികച്ച 15 സിനിമകള്‍ ഉണ്ടായിരുന്നു. 25 ലുക്ക് ടെസ്റ്റാണ് ഹനുമാൻ സിനിമയ്‍ക്കായി നടത്തിയത്. സ്റ്റണ്ടിനായി ഡ്യൂപ്പിനോ വിഎഫ്എക്സോ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു തേജ സജ. 

എന്നാല്‍ ബോക്സ് ഓഫീസില്‍ സിനിമയുടെ കളക്ഷൻ കണക്കുകള്‍ ശ്രദ്ധിക്കാറില്ല. പ്രേക്ഷര് ഇഷ്‍ടപ്പെട്ടോ ഇല്ലയോ എന്നതാണ് പ്രധാനം എന്നും തേജ സജ്ജ വ്യക്തമാക്കിയിരുന്നു. അതിന് ശേഷം ഇപ്പോള്‍ ചിത്രം ഒടിടിയില്‍ എത്തുകയാണ്. 

ഓറിയുടെ പ്രധാന വരുമാന മാര്‍ഗ്ഗം 'കല്ല്യാണങ്ങളില്‍ പങ്കെടുക്കുന്നത്'; പ്രതിഫലം കേട്ട് ഞെട്ടരുത്.!

'33 ലക്ഷം ഫോളോവേര്‍സിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്': പോഡ്കാസ്റ്റിലെ അതിഥി കാരണം സാമന്ത പെട്ടു.!