Asianet News MalayalamAsianet News Malayalam

നവ സിനിമക്കാരുടെ ഫ്‌ളാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു; ആഷിഖിന് മറുപടിയുമായി ഹരീഷ് പേരടി

കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച മുഴുവന്‍ തുകയും തങ്ങള്‍ പിരിച്ചു തരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നുമായിരുന്നു ആഷിഖ് കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റില്‍ പറഞ്ഞത്. 

hareesh-peradi facebook post against aashiq abu on shantivanam issue
Author
Kochi, First Published May 9, 2019, 12:40 PM IST

ശാന്തിവന സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ട ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച മുഴുവന്‍ തുകയും തങ്ങള്‍ പിരിച്ചു തരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നുമായിരുന്നു ആഷിഖ് കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റില്‍ പറഞ്ഞത്. ശാന്തിവനത്തിനായി ശബ്ദമുയര്‍ത്തുന്ന എല്ലാ പരിസ്ഥിതിവാദികളുടെയും കെ.എസ്.ഇ.ബിയ്ക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവ സിനിമക്കാരുടെയും ഫ്‌ളാറ്റ് നമ്പര്‍ പറഞ്ഞാല്‍ ആ ഫ്‌ളാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാമെന്നാണ് ഹരീഷ് പേരടി ഈ പോസ്റ്റിന് മറുപടിയായി ഫേസ്ബുക്കില്‍ കുറിക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഏല്ലാ പരിസ്ഥിതിവാദികളുടെയും KSEB ക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവസിനിമക്കാരുടെയും ഫ്ലാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ അറിയിച്ചിട്ടുണ്ട് ... നമ്മൾ പ്രകൃതി സ്നേഹികൾ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകൾക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകൾ തയ്യാറാക്കുന്ന കോൺക്രീറ്റ് ബിൽഡിംഗങ്ങളുടെയും ഏല്ലാത്തിന്റെയും കാനന മേൽവിലാസം അവരുടെ കൈയ്യിൽ ഉണ്ടത്രേ.... ഈ വയസ്സൻമാരെ കൊണ്ട് തോറ്റു ....

Follow Us:
Download App:
  • android
  • ios