തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ ജന്മദിനമാണ് ഇന്ന്. ഒട്ടേറെ താരങ്ങളാണ് രജനികാന്തിന് ആശംസകളുമായി എത്തിയത്. രജനികാന്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോഴിതാ ഹരിഷ് കല്യാണിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചര്‍ച്ചയാകുന്നു. ഹരിഷ് കല്യാണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു സിനിമയിലെ രജനികാന്ത് കഥാപാത്രത്തിന്റെ ലുക്കിനോട് സാദൃശ്യമുള്ളതാണ് ഹരിഷ് കല്യാണും.

പ്യാര്‍ പ്രേമ കാതല്‍ എന്ന ഹിറ്റ് ചിത്രം കഴിഞ്ഞ് സംവിധായകൻ എലനുമായി കൈകോകര്‍ക്കുകയാണ് ഹരിഷ് കല്യാണ്‍.  സ്റ്റാര്‍ എന്ന സിനിമയുടെ ചിത്രീകരണം നേരത്തെ തുടങ്ങിയിരുന്നു. ഒരു എന്റര്‍ടെയ്‍നര്‍ ചിത്രമായിട്ടാണ് ഇത് എത്തുക. ഇപ്പോഴിതാ ഹരിഷ് കല്യാണിന്റെ ലുക്ക് ചര്‍ച്ചയാകുന്നു. ഹരിഷ് കല്യാണ്‍ തന്നെയാണ് സിനിമയുടെ ആകര്‍ഷണം. ദളപതിയിലെ രജനികാന്ത് കഥാപാത്രത്തിന്റെ ഹെയര്‍ സ്റ്റൈലും കോസ്റ്റ്യൂമും ഭാവങ്ങളും സാമ്യം തോന്നിപ്പിക്കുന്നതാണ് ഹരിഷ് കല്യാണിന്റെ ലുക്ക്.

രജനികാന്തിന്റെ ഫോട്ടോകള്‍ തന്നെയാണ് ഇന്ന് ഓണ്‍ലൈനില്‍ തരംഗം.

രജനികാന്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് പുറത്തുവിട്ട ഹരിഷ് കല്യാണിന്റെ ലുക്ക് ഏതായാലും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.