ഡബ്യുസിസിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി. 

മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്യുസിസിയില്‍ നിന്ന് സംവിധായിക വിധു വിൻസെന്റ് രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. വിധു വിൻസെന്റ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് സംഘടന പ്രതികരിക്കാത്തത് എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്താണ് ഡബ്യുസിസി?. നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു. സ്ത്രീകൾ മാത്രമുള്ള സംഘടനയിലെ സ്ത്രീ വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു. കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രീ വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?. ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ യെസ് ഓർ നോ എന്ന് പറയാതെ ആറു മാസം പൂജയ്ക്ക് വയ്ക്കാൻ കാരണമെന്താണ് ? പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം. നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. മറുപടി പറഞ്ഞേ പറ്റു.