പ്രിയ സുഹൃത്ത് സമീറിന് ജന്മദിന ആശംസകളുമായി നടൻ മോഹൻലാല്‍.
സൗഹൃദങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് മോഹൻലാല്‍. സുഹൃത്തുകളുടെ സന്തോഷത്തില്‍ പങ്കുചേരാൻ എപ്പോഴും താരം ശ്രമിക്കാറുണ്ട്. അടുത്തകാലത്ത് സുഹൃത്ത് സമീര്‍ ഹംസയ്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ മോഹൻലാല്‍ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ സമീര്‍ ഹംസയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാല്‍.
'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രത്തിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'മലൈക്കോട്ടൈ വാലിബൻ'. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലാണ് മോഹൻലാല്‍ ചിത്രത്തിന്റെ ചിത്രീകരണം.
'സ്‍ഫടിക'മാണ് മോഹൻലാലിന്റേതായി ഒടുവില്‍ റിലീസായത്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സ്‍ഫടികം' റീ മാസ്റ്റര്‍ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിച്ചായിരുന്നു റീ റിലീസ് ചെയ്‍തത്. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. 'ആടു തോമ' എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചു. തിലകനും കെപിഎസി ലളിതയുമായിരുന്നു ചിത്രത്തില്‍ മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. റീ റിലീസിലും ഭദ്രന്റെ മോഹൻലാല്‍ ചിത്രം ഒരു ചരിത്രമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
'എലോണ്‍' എന്ന പുതിയ പരീക്ഷണ ചിത്രവും മോഹൻലാലിന്റേതായി അടുത്തിടെ തിയറ്ററില്‍ എത്തിയിരുന്നു. ഷാജി കൈലാസായിരുന്നു ചിത്രം സംവിധായകൻ. മോഹൻലാല്‍ മാത്രം അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും 'എലോണി'നുണ്ട്. മഞ്‍ജു വാര്യര്‍, പൃഥ്വിരാജ്, ആനി, രണ്‍ജി പണിക്കര്‍, സിദ്ധിക്ക്, ആനി തുടങ്ങിയവര്‍ ശബ്‍ദ സാന്നിദ്ധ്യമായും 'എലോണി'ന്റെ ഭാഗമായി.
Read More: സോനു സൂദിന്റെ പഞ്ചാബിനെ കീഴടക്കി മനോജ് തിവാരിയുടെ ഭോജ്‍പുരി
