Asianet News MalayalamAsianet News Malayalam

IFFI 2021|ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം ഹേമ മാലിനിക്കും പ്രസൂണ്‍ ജോഷിക്കും

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‍ത സണ്ണി, ജയരാജ് സംവിധാനം ചെയ്‍ത നിറയെ തത്തകളുള്ള മരം എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഇടംനേടിയ ചിത്രങ്ങള്‍. 

Hema Malini and Prasoon Joshi to be awarded Indian Personality of the Year
Author
Goa, First Published Nov 19, 2021, 12:11 PM IST

ടി ഹേമ മാലിനിക്കും(Hema Malini) ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷിക്കും(Prasoon Joshi) ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം(Indian Personality of the Year award). കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇരുവരെയും ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍(IFFI) പുരസ്‌കാരം നല്‍കി ആദരിക്കും.

ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സീസിയ്ക്കും ഹംഗേറിയന്‍ സംവിധായകന്‍ ഇസ്തെവന്‍ സാബോയ്ക്കും സത്യജിത്ത് റേ ലൈഫ് അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കും. നവംബര്‍ 20നാണ് ചലച്ചിത്രമേള ആരംഭിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തില്‍ 25 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 20 ചിത്രങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ചിത്രങ്ങളില്ല.

Read Also: Indian Panorama | മലയാളത്തില്‍ നിന്ന് 'സണ്ണി', 'നിറയെ തത്തകളുള്ള മരം'; ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‍ത സണ്ണി, ജയരാജ് സംവിധാനം ചെയ്‍ത നിറയെ തത്തകളുള്ള മരം എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഇടംനേടിയ ചിത്രങ്ങള്‍. ദിമാസ ഭാഷയിലെ സേംഖോര്‍ എന്ന ചിത്രമാണ് ഫീച്ചര്‍ വിഭാഗം പനോരമയിലെ ഓപണിംഗ് ചിത്രം. വെഡ് ദ് വിഷണറി എന്ന ചിത്രമാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഓപ്പണിംഗ് ചിത്രം. 

Follow Us:
Download App:
  • android
  • ios